മുസഫർ നഗർ: അഞ്ചു ആറും വയസുള്ള പിഞ്ചുബാലികമാരെ ബലാൽസംഗം ചെയ്ത കേസ് 82,000രൂപക്ക് ഒത്തുതീർപ്പാക്കിയ ഗ്രാമപഞ്ചായത്തിന്‍റെ വിചിത്ര നടപടിക്കെതിരെ കുട്ടികളുടെ മാതാവ് രംഗത്ത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ആടുകളെ മേക്കാനായി വയലിലേക്ക് പോയ കുട്ടികൾക്ക് ബിസ്കറ്റ് നൽകി ഹരിചന്ദർ ഷാ (70) തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടികളെ മാറി മാറി പീഡിപ്പിച്ച ശേഷം ഇയാൾ സ്ഥലം വിട്ടു.
പെൺകുട്ടികളുട മാതാവ് ഇയാൾക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടികളെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. ശനിയാഴ്ച നടന്ന സംഭവത്തിൽ വ്യാഴാഴ്ച പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
എന്നാൽ സ്റ്റേഷന്‍റെ ചുമതലയുള്ള ഓഫിസർ ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടികൾക്ക് 41,000 രൂപ വീതം നൽകി പ്രശ്നം ഒതുക്കിതീർക്കാൻ ഞായറാഴ്ച ചേർന്ന പഞ്ചായത്ത് ഉത്തരവിട്ടു. കേസ് പിൻവലിക്കണമെന്നും രക്ഷിതാക്കളോട് പഞ്ചായത്ത് ആവശ്യപ്പെട്ടു.
ഇതിനെതിരെ പെൺകുട്ടികളുടെ മാതാവ് പരാതി നൽകി. ഗ്രാമവാസികളുടെ മുമ്പിൽ വെച്ച് നഷ്ടപരിഹാരം വിധിച്ച പ്രതി ഹരിചന്ദർ, ഗ്രാമമുഖ്യയുടെ ഭർത്താവ് രാജു മിശ്ര, സർപഞ്ചിന്‍റെ ഭർത്താവ് ഗുഡർ മിശ്ര, ഗ്രാമത്തിലെ ഒരു അഭിഭാഷകൻ എന്നിവർക്കെതിരെയാണ് കേസ്. എല്ലാ പ്രതികളും ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.