ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാര്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനാലാണ് സമരം പിന്‍വലിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ഗവണ്‍മെന്‍റ് നഴ്സസ് ഫെഡറേഷന്‍ നേതാവ് ലളിതര്‍ രാം ചന്ദനി അറിയിച്ചു. രണ്ട് നഴ്സുമാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കി. ഇവരെ ഉടന്‍ വിട്ടയക്കും. ഡെങ്കിയും ചികുന്‍ഗുനിയയും ഉള്‍പ്പെടെ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സമരത്തില്‍നിന്ന് പിന്മാറണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ ഫോണില്‍ വിളിച്ച് അഭ്യര്‍ഥിച്ചിരുന്നു. ഇതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.