ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ പിറകില്‍നിന്ന് വിരല്‍ചൂണ്ടി സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നടന്നുപോകുന്ന ഒബാമക്ക് പിറകില്‍നിന്ന് വിരല്‍ചൂണ്ടി ഗൗരവത്തില്‍ എന്തോ സംസാരിക്കാനായുകയാണ് ചിത്രത്തില്‍ മോദി. ഹാങ്ഷൂവിലെ ജി 20 ഉച്ചകോടിക്കിടെയാണ് ഏതോ ഫോട്ടോഗ്രാഫര്‍ അപൂര്‍വ ചിത്രം പകര്‍ത്തിയത്.
അതോടെ, ഉച്ചകോടിയിലെ വിഷയങ്ങളെക്കാള്‍ വലിയ ചര്‍ച്ചക്കും ട്രോളുകള്‍ക്കും വഴിവെച്ചു ചിത്രം. ചിത്രങ്ങളെച്ചൊല്ലി മോദി സാമൂഹിക മാധ്യമങ്ങളുടെ ഇരയാകുന്നത് ഇതാദ്യമല്ല. ലോകനേതാക്കളുമായുള്ള ആലിംഗനചിത്രങ്ങള്‍ വഴിയുള്‍പ്പെടെ മോദി സാമൂഹിക മാധ്യമങ്ങളുടെ ഇരയായിട്ടുണ്ട്. മോദിയുടെ ഏറ്റവും പുതിയ ചിത്രവും സോഷ്യല്‍ മീഡിയ വേണ്ടത്ര ഉപയോഗിച്ചു. ചിത്രത്തിന് മതിയാവോളം വ്യാഖ്യാനങ്ങളുമുണ്ടായി.
‘ഇല്ല മോദി, ഇതിലേറെ ആലിംഗനങ്ങളില്ല’ എന്നുപറഞ്ഞാണ് ഒബാമ നടന്നുനീങ്ങുന്നതെന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. ‘താങ്കള്‍ക്ക് ഓടിപ്പോകാം, ഒളിച്ചിരിക്കാം, പക്ഷേ എന്‍െറ സ്നേഹത്തില്‍നിന്ന് രക്ഷനേടാനാവില്ല’ എന്നാണ് മോദി പറയുന്നതെന്നായിരുന്നു വേറൊരു കമന്‍റ്. മോദി ഈയിടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് വിവാദമായ റിലയന്‍സ് സിമ്മുമായി ബന്ധപ്പെടുത്തി വരെ ട്രോളുകളിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.