ന്യൂഡൽഹി: ജമ്മു കശ്മീരിലെ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെെട്ടന്ന് സർവകക്ഷി സംഘം. കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയതാണ് പ്രശ്നം വഷളാക്കിയതെന്നും സർവകക്ഷി സംഘം ആരോപിക്കുന്നു. കശ്മീരിൽ സന്ദർശനം നടത്തിയ സർവകക്ഷി സംഘത്തിെൻറ കണ്ടെത്തലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിെൻറ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന യോഗത്തിലാണ് ചർച്ച ചെയ്യുന്നത്. കശ്മീരിലെ സംഘർഷം പരിഹരിക്കാനുള്ള ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് യോഗം ചേരുന്നത്.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ നയിച്ച പാര്‍ലമെൻറിെൻറ സര്‍വകക്ഷി സംഘത്തില്‍നിന്നുള്ളവരെ കാണാന്‍ കൂട്ടാക്കാതിരുന്ന കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കശ്മീരിൽ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന് സർവകക്ഷി സംഘത്തിലെ എംപിമാരുടെ പിന്തുണ നേടാനും സർക്കാർ ശ്രമിക്കുന്നുണ്ട്. വിഘടന വാദി നേതാക്കളെ ഒറ്റപ്പെടുത്താനും അവർക്ക് നൽകിയിരുന്ന സുരക്ഷ പിൻവലിക്കാനുമാണ് നീക്കം.
ഞായറാഴ്ചയാണ് 20 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 26 എംപിമാരടങ്ങിയ സർവകക്ഷി സംഘം കശ്മീരിൽ രണ്ടു ദിവസത്തെ സന്ദർശനം നടത്തിയത്. സംഘവുമായി കൂടിക്കാഴ്ചക്ക് വിഘടനവാദി നേതാക്കളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒൗദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. സ്വന്തംനിലക്ക് ഗീലാനിയെ കാണാന്‍ വസതിക്കുമുന്നില്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും മറ്റും കൂടിക്കാഴ്ചക്ക് തയാറാകാതെ തിരിച്ചയക്കുകയായിരുന്നു. ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നരേന്ദ്ര മോദിയെ കശ്മീര്‍ യാത്രാവിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.
സർവകക്ഷി സംഘത്തിെൻറ നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.