മകളുടെ മൃതദേഹം വീട്ടിലത്തെിക്കാന്‍ പണത്തിന് യാചിച്ച് പിതാവ്

ലക്ഷ്മിപുര്‍ ഖേരി (യു.പി): ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം തോളിലേറ്റിയ ഒഡിഷയിലെ ദനാ മജ്ഹിയുടെ ദുരവസ്ഥക്ക് സമാനമായ സംഭവം ഉത്തര്‍പ്രദേശിലും. മകളുടെ മൃതദേഹം വീട്ടിലത്തെിക്കുന്നതിനായി വാഹനത്തിന് പണം കണ്ടത്തൊന്‍ കഴിയാതെ യാചിക്കേണ്ടിവന്ന പിതാവിന്‍െറ ദുരിതമാണ് പുറത്തുവന്നത്.

സുതൈല ഗ്രാമത്തിലെ രമേശിനാണ് ദുര്‍ഗതി. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ മരിച്ച മകളുടെ മൃതദേഹം വീട്ടിലത്തെിക്കാന്‍ വാഹനം ആവശ്യപ്പെട്ടെങ്കിലും പണമില്ലാത്തതിനാല്‍ ആരും തയാറായില്ല. തുടര്‍ന്ന് മിടൗലിയിലെ ആശുപത്രിക്കു മുന്നിലെ ഫുട്പാത്തില്‍ മൃതദേഹവുമായി വഴിയാത്രക്കാരോട് യാചിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മകളുടെ മൃതദേഹത്തിനരികെ റോഡിലിരുന്ന് പണത്തിന് യാചിക്കുന്ന രമേശിന്‍െറ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ആംബുലന്‍സിനായി ആവശ്യപ്പെട്ടിട്ടില്ളെന്ന വാദവുമായി ആശുപത്രി അധികൃതര്‍ രംഗത്തത്തെി.
സംഭവം വിവാദമായതോടെ പെണ്‍കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മിടൗല്‍ ചീഫ് ഡെവലപ്മെന്‍റ് ഓഫിസര്‍ അമിത് സിങ് ബന്‍സാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പിതാവ് ആശുപത്രിയില്‍ അറിയിച്ചിരുന്നെങ്കില്‍ അതിനുള്ള സംവിധാനമൊരുക്കാമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ മിടൗലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ലകിംപുര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.