ബംഗളൂരു: തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ഒരുതുള്ളി വെള്ളം പോലും നല്‍കാനുള്ള സ്ഥിതിയിലല്ല കര്‍ണാടക. സുപ്രീംകോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടില്ല. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സദാനന്ദ ഗൗഡ ആരോപിച്ചു.
അണക്കെട്ടിൽ എത്ര വെള്ളമുണ്ടെന്ന് വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കേണ്ടതാണ്. എത്രമാത്രം കുടിവെള്ളം കർണാടകയിലെ ജനങ്ങൾക്ക് വേണമെന്ന് നിശ്ചയിക്കണം. എന്നിട്ടു വേണം തമിഴ്നാടിന് വെള്ളം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം സുപ്രീംകോടതി മുമ്പാകെ വാദിക്കുമെന്നും സദാനന്ദ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.