ന്യൂഡല്‍ഹി: പഞ്ചാബിലെ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഗുരുതര വിമര്‍ശം നടത്തിയ വിമത എം.എല്‍.എ ദേവിന്ദര്‍ സെഹ്റാവതിനെ ആം ആദ്മി പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്നും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റിനായി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ദേവിന്ദര്‍ സെഹ്റാവത് ആരോപിച്ചിരുന്നു.
പാര്‍ട്ടി ചെയര്‍മാനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ നാലു ദിവസത്തെ പഞ്ചാബ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ ചൊവ്വാഴ്ച മടങ്ങിയത്തെിയുടനെയാണ് നടപടി. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിയിലേക്ക് അത്തരക്കാരെ കൂടുതലായി കൊണ്ടുവരികയാണ് അരവിന്ദ് കെജ്രിവാള്‍ ചെയ്യുന്നതെന്നും ചൊവ്വാഴ്ച രാവിലെ ദേവീന്ദര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ധൈര്യമുണ്ടെങ്കില്‍തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് വെല്ലുവിളിയും അദ്ദേഹം ഉയര്‍ത്തി. കഴിഞ്ഞ പത്തുദിവസത്തിനിടെ പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ എം.എല്‍.എയാണ് ദേവീന്ദര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.