ഇശ്റത് ജഹാന്‍: ഫയല്‍ കാണാതായ സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് കാണാതായ സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പരാതി പ്രകാരമാണ് കേസ്.
 ആരെയും പ്രതിചേര്‍ത്തിട്ടില്ളെങ്കിലും യു.പി.എ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരത്തെയും അക്കാലത്തെ ഉദ്യോഗസ്ഥരെയും ഉന്നംവെച്ചുള്ള നീക്കമാണ് ഫയല്‍ ചോര്‍ച്ച സംബന്ധിച്ച കേസിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.  
ഇശ്റത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോരിന് ആക്കംകൂട്ടുന്ന നടപടിയാണിത്. കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണം തങ്ങളെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, 2004ലാണ് ഇശ്റത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് എന്നിവരടക്കം നാലു പേര്‍ അഹ്മദാബാദില്‍ പൊലീസിനാല്‍ കൊല്ലപ്പെട്ടത്.
നരേന്ദ്ര മോദിയെ കൊല്ലാന്‍ വന്ന ലശ്കറെ ത്വയ്യിബ ഭീകരരാണ് നാലു പേരുമെന്നാണ് ഗുജറാത്ത് പൊലീസ് ഭാഷ്യം. ഇശ്റത്തിന്‍െറയും ജാവേദ് ശൈഖിന്‍െറയും കുടുംബത്തിന്‍െറ ഇടപെടലിനെ തുടര്‍ന്ന് നടന്ന എസ്.ഐ.ടി അന്വേഷണത്തില്‍ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടത്തെി.  
ഇതുമായി ബന്ധപ്പെട്ട കേസില്‍ 2009ല്‍ ഗുജറാത്ത് ഹൈകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. ഇശ്റത്തിന് ലശ്കര്‍ ബന്ധമുണ്ടെന്നു കാണിച്ച് നല്‍കിയ ആദ്യ സത്യവാങ്മൂലം തിരുത്തിയ കേന്ദ്രം പിന്നീട് ഇശ്റത്തിന്‍െറ ലശ്കര്‍ ബന്ധത്തിനു തെളിവില്ളെന്ന് കോടതിയെ അറിയിച്ചു. മോദിയെ കുടുക്കാന്‍ ലക്ഷ്യമിട്ടാണ് സത്യവാങ്മൂലം തിരുത്തിയതെന്ന് ആക്ഷേപിക്കുന്ന ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍വന്നശേഷം തിരുത്തലിനു പിന്നില്‍ ആരെന്ന് കണ്ടത്തൊന്‍ അഡീഷനല്‍ സെക്രട്ടറിയെ അന്വേഷണത്തിന് നിയോഗിച്ചു.
എന്നാല്‍, തിരുത്തല്‍ നിര്‍ദേശിച്ചത് ആരെന്നു  മനസ്സിലാക്കാന്‍ സാധിക്കുന്ന അഞ്ചു രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് രേഖകള്‍ കാണാതായതു സംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇശ്റത് ജഹാന്‍ കേസ് ഉള്‍പ്പെടെ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ മോദിയെയും ഗുജറാത്ത് പൊലീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയ സംഭവമാണ്.
മാറിയ സാഹചര്യത്തില്‍ കേന്ദ്രത്തിലെ ഭരണത്തിന്‍െറ ആനുകൂല്യത്തില്‍ അതേ കേസുകള്‍തന്നെ എതിരാളികള്‍ക്കെതിരെ ആയുധമാക്കുകയാണ് ബി.ജെ.പി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.