ബെയ്ജിങ്: ഭീകരവാദത്തെ നേരിടാനുള്ള നടപടികളെക്കുറിച്ച് ഇന്ത്യയും ചൈനയും ഉന്നതതല ചര്‍ച്ച നടത്തി. ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നയങ്ങളുടെയും നിയമനിര്‍മാണങ്ങളുടെയും വിവരങ്ങള്‍ കൈമാറി. ഭീകരവാദവും സുരക്ഷയും സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ നടക്കുന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണിത്. ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും സുപ്രധാന ധാരണയിലത്തെിയതായി ചൈനയിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ജോയിന്‍റ് ഇന്‍റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എന്‍. രവി, ചൈനയുടെ പൊളിറ്റിക്കല്‍ ആന്‍ഡ് ലീഗല്‍ അഫയേഴ്സ് സെക്രട്ടറി ജനറല്‍ വാങ് യോങ്ക്വിങ്ങും ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ പാകിസ്താനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന പാക് പ്രസ്താവന ചൈന തള്ളിയതിന് തൊട്ടുപുറകെയാണ് ചര്‍ച്ച നടന്നത്. വിദേശത്തുനിന്ന് ആക്രമണമുണ്ടായാല്‍ പാകിസ്താന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കഴിഞ്ഞയാഴ്ച ലാഹോറിലെ ചൈനീസ് കോണ്‍സല്‍ ജനറല്‍ യു. ബോരന്‍ അറിയിച്ചതായാണ് പാകിസ്താന്‍ അവകാശപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.