നോയ്ഡയിൽ കെട്ടിടത്തിന്റെ എട്ടാംനിലയിൽ നിന്ന് വീണ് 21കാരൻ മരിച്ചു

ലഖ്നോ: കെട്ടിടത്തിന്റെ എട്ടാംനിലയിൽ നിന്ന് താഴേക്ക് വീണ് 21 കാരനായി വിദ്യാർഥിക്ക് ദാരുണാന്ത്യം. യുവാവ് അബദ്ധത്തിൽ താഴേക്ക് വീണതാണോ, അതല്ല ആത്മഹത്യ ചെയ്തതാണോ എന്ന് പൊലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാത്രി 11.15നാണ് സംഭവമെന്ന് നോയ്ഡ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രജനീഷ് വർമ പറഞ്ഞു.

ടവറിലെ സെക്യൂരിറ്റി ഗാർഡ് ആണ് അപകടത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത്. രക്തത്തിൽ കുളിച്ച യുവാവിന്റെ തലക്കടക്കം ഗുരുതര പരിക്കേറ്റിരുന്നു. യുവാവിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഥുര കോളജിലെ വിദ്യാർഥിയാന് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു. കെട്ടിടത്തിന്റെ എട്ടാംനിലയിലാണ് ബന്ധുക്കൾ താമസിക്കുന്നത്. രാത്രിയിൽ യുവാവ് ബാൽകണിയിൽ നിന്ന് ഫോണിൽ സംസാരിക്കവെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് അവർ പൊലീസിനോട് പറഞ്ഞത്.

Tags:    
News Summary - 21 year old student dies after falling from 8th floor of noida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.