മണാലി: ഹിമാചൽപ്രദേശിലെ മണാലിയിൽ പാരാഗ്ലൈഡിങ്ങിനിടെ 24കാരൻ മരിച്ചു. പാരാഗ്ലൈഡർ നിയന്ത്രണം നഷ്ടപ്പെട്ട് അപ കടത്തിൽപ്പെടുകയായിരുന്നു. മണാലിയിലെ സോളങ്ക് വാലിയിലാണ് അപകടമുണ്ടായത്.
പഞ്ചാബിലെ മോഹാലിയിൽ നിന്നുള്ള വിനോദസഞ്ചാരിയായ അമൻദീപ് സിങ് സോവതിയാണ് മരിച്ചത്. ഗ്ലൈഡർ നിയന്ത്രിച്ചിരുന്നയാൾ മണാലിയിൽ ചികിൽസയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം അമൻദീപിൻെറ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.