യു.പിയിൽ മതചടങ്ങിനിടെ തിക്കും തിരക്കും: 27 പേർ മരിച്ചു

ലഖ്നോ: യു.പിയിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ​പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു. ഹാത്റാസിലാണ് സംഭവം. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.

ഭഗവാൻ ശിവന് വേണ്ടിയുള്ള പ്രാർഥന യോഗത്തിനിടെയായിരുന്നു സംഭവം. നിരവധി മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതുവരെ 27 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ 25 സ്ത്രീകളും രണ്ട് പുരഷൻമാരുമാണ് ഉള്ളത്. ചിലർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആഗ്ര എ.ഡി.ജി അലിഗഢ് കമീഷണർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രാദേശികതലത്തിലുള്ള ഉദ്യോഗസ്ഥരും എമർജൻസി ടീമും ഇവിടേക്ക് എത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ അനുശോചനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.  പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഉടൻ സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും യോഗി പറഞ്ഞു.



Tags:    
News Summary - 27 Killed In Stampede At Religious Event In UP's Hathras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.