എ.ടി.എം കവർച്ചാ ശ്രമം: ഡൽഹിയിൽ 27 'ഗാങ്സ്റ്റർ' അറസ്റ്റിൽന്യൂഡൽഹി: എ.ടി.എം കവർച്ച നടത്തുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘം തലവൻ ഡൽഹിയിൽ പിടിയിൽ. വസന്ത് കുഞ്ജ് ഏരിയയിൽ വെച്ചുണ്ടായ പൊലീസ് ഏറ്റുമുട്ടിലിൽ 27 കാരനായ അർഷാദ് ഖാനാണ് പിടിയിലായത്. വെടിവെപ്പിൽ ഇയാൾക്ക് പരിക്കേറ്റു.
രാജസ്ഥാൻ അൽവാർ സ്വദേശിയായ അർഷാദ് ഖാൻ നിരവധി എ.ടി.എം മോഷണക്കേസുകളിലെ പ്രതിയാണ്. ഞായറാഴ്ച രാത്രി സൗത്ത് ഡൽഹിയിലെ എ.ടി.എമ്മിൽ കവർച്ച നടത്താനിരിക്കെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സൗത്ത് ഡൽഹി എ.ടി.എം പരിസരത്ത് ഇയാൾ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രദേശം വളയുകയായിരുന്നു. കാറിൽ എത്തിയ ഇയാളെ തിരിച്ചറിഞ്ഞതോടെ പൊലീസ് വളയുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അർഷാദ് പിസ്റ്റൽ എടുത്ത് പൊലീസിനു നേരെ വെടിവെച്ചു. തുടർന്ന് പൊലീസ് ഇയാളുടെ കാലിന് വെടിവെക്കുകയും നിരായുധനാക്കി അറസ്റ്റ് ചെയ്യുകയുമാമയിരുന്നു.
അർഷാദിൽ നിന്ന് സെമി ഓട്ടോമാറ്റിക് പിസ്റ്റൾ കണ്ടെടുത്തു. പരിക്കേറ്റ അർഷദിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹരിയാനയിലെ മേവാത്ത് ആസ്ഥാനമായി അർഷാദ് ഒരു സംഘം കുറ്റവാളികളെ നയിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതക കേസുകളിൽ പ്രതികളായവർ ഉൾപ്പെട്ട സംഘത്തിൽ ഇയാളുടെ സഹോദരൻ ജുന്നാദ് എന്ന ജുംനയും ഉൾപ്പെടുന്നു. ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.