അനസ് അഹമ്മദ്​

മൊബൈൽ ആപ്​​ വഴി 290 കോടിയുടെ തട്ടിപ്പ്​; മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റിൽ

ബംഗളൂരു: വ്യാജ മൊബൈൽ ആപ്പുകൾ വഴി 290 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ്​ നടത്തിയ ഒമ്പതംഗ സംഘം കർണാടകയിൽ അറസ്​റ്റിൽ. മലയാളി ബിസിനസുകാരൻ അനസ്​ അഹമ്മദി​െൻറ നേതൃത്വത്തിലുള്ള സംഘത്തെയാണ്​​ കർണാടക സി.​െഎ.ഡിയുടെ സൈബർ ക്രൈം വിഭാഗം പിടികൂടിയത്​.

കടലാസ് കമ്പനികളുടെ ഡയറക്ടര്‍മാരായി പ്രവർത്തിച്ച രണ്ടുവീതം ചൈനീസ്​, തിബത്തൻ പൗരന്മാരും ഡൽഹി, സൂറത്ത്​ സ്വദേശികളായ നാലുപേരും അറസ്​റ്റിലായവരിൽ ഉൾപ്പെടും. ബുള്‍ ഫിഞ്ച് ടെക്‌നോളജീസ്, എച്ച് ആന്‍ഡ് എസ് വെഞ്ചേഴ്​സ്​, ക്ലിഫോര്‍ഡ് വെഞ്ചേഴ്​സ്​ എന്നീ പേരുകളില്‍ കടലാസ് കമ്പനികള്‍ രൂപവത്​കരിച്ചാണ്​ സംഘം തട്ടിപ്പിന്​ കളമൊരുക്കിയത്​.

അനസ് അഹമ്മദി​െൻറ നേതൃത്വത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ പിന്നീട് നിക്ഷേപം സ്വീകരിക്കാൻ 'പവര്‍ ബാങ്ക്'‍, 'സണ്‍ ഫാക്ടറി' എന്നീ ആപ്ലിക്കേഷനുകളാക്കി പേര്​ മാറ്റി. ഗൂഗ്​ൾ പ്ലേ സ്​റ്റോറിലടക്കം ഇൗ ആപ്പുകൾ ലഭ്യമായിരുന്നു. വൻ ലാഭവിഹിതം പലിശയും വാഗ്​ദാനം ചെയ്​ത്​ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഘം തുടക്കത്തിൽ ലാഭവിഹിതം നൽകിയതോടെ കൂടുതൽ പേർ വലയിൽ വീണു. കോടിക്കണക്കിന്​ രൂപ നിക്ഷേപമെത്തിയതോടെ ആപ്​ പിന്നീട്​ പ്രവർത്തനരഹിതമാക്കി മുങ്ങി.

ചൈനയില്‍ പഠിച്ച അനസ് അഹമ്മദ് ചൈനക്കാരിയായ യുവതിയെയാണ്​ വിവാഹം കഴിച്ചിട്ടുള്ളത്. ബിസിനസുകാരനായ ഇവരുടെ അക്കൗണ്ടിലേക്ക് 290 കോടി രൂപ എത്തിയതായും​ ചൈന കേന്ദ്രീകരിച്ച ഹവാല റാക്കറ്റുമായി അനസിന്​ ബന്ധ​മുണ്ടെന്നും​ അന്വേഷണ സംഘം കണ്ടെത്തി​​. റേസർ പേ സോഫ്​റ്റ്​വെയർ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന ഒാൺലൈൻ ധനവിനിമയ സംരംഭത്തി​െൻറ ഉടമകൾ നൽകിയ പരാതിയിലാണ്​ സി.ഐ.ഡി സൈബര്‍ ക്രൈം ഡിവിഷന്‍ എസ്.പി എം.ഡി. ശരത്തി​െൻറ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.

ഗെയിമിങ്​, ഇ-കോമേഴ്​സ്​ ബിസിനസുകൾ​ നടത്തുന്നെന്ന പേരിൽ തങ്ങളെ സമീപിക്കുകയും പിന്നീട്​ ഇ-പേയ്​മെൻറ്​ സംവിധാനം ഉപയോഗപ്പെടുത്തി സംഘം തട്ടിപ്പ്​ നടത്തുകയും ചെയ്​തെന്നാണ്​ പരാതി. സംഘത്തി​െൻറ തട്ടിപ്പിനെതിരെ കർണാടകയിലെ വിവിധ പൊലീസ്​ സ്​റ്റേഷനുകളിലും പരാതി ലഭിച്ചിട്ടുണ്ട്​.

'പവർ ബാങ്ക്​' ആപ്ലിക്കേഷൻ വഴി പണം നഷ്​ടമായവർ കർണാടക സി.​െഎ.ഡി സൈബർ ക്രൈം വിഭാഗത്തെ സമീപിക്കണമെന്ന്​ പൊലീസ്​ അറിയിച്ചു. വൻ തുക ലാഭവിഹിതം നൽകുന്ന ആപ്ലിക്കേഷനുകളുടെ തട്ടിപ്പ് ​പ്രവർത്തനങ്ങളിൽ ജാഗ്രത വേണമെന്നും അറിയപ്പെടാത്ത വെബ്​സൈറ്റുകളിൽനിന്ന്​ ആപ്ലിക്കേഷനുകൾ ഡൗൺലോഡ്​ ചെയ്യരുതെന്നും പൊലീസ്​ പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു.

Tags:    
News Summary - 290 crore scam through mobile app; Malayalee-led gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.