ന്യൂഡൽഹി: ബലാത്സംഗ കേസിൽ 20 വർഷത്തെ തടവു ശിക്ഷ ലഭിച്ച ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിനെ കാത്തിരിക്കുന്നത് കൂടുതൽ കേസുകളിലെ വിചാരണ നടപടികൾ. ദേര സച്ചാ സൗദ മേധാവിക്കെതിരായ മൂന്നു കേസുകൾകൂടി സി.ബി.െഎ അന്വേഷിക്കുന്നുണ്ട്. രണ്ടെണ്ണം കൊലക്കുറ്റമാണ്. 400 ദേര അനുയായികളെ സിർസയിലെ സ്ഥാപന ആസ്ഥാനത്ത് ഷണ്ഡീകരിച്ചതുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ കേസ്.
ദൈവദൂതനായി വിഡിയോകളിൽ അവതരിക്കുന്ന ഗുർമീത് നേരിടുന്ന കൊലക്കേസുകളിൽ ഒന്ന് സിർസയിലെ ഒരു പത്രപ്രവർത്തകനെ കൊലപ്പെടുത്തിയതാണ്. ലൈംഗിക ചൂഷണം പുറത്തുകൊണ്ടുവന്ന ബലാത്സംഗത്തിനിരയായ യുവതിയുടെ സഹോദരനെ കൊലപ്പെടുത്തിയതാണ് രണ്ടാമത്തെ കേസ്.
രണ്ടു കൊലക്കേസുകളുടെയും വിചാരണ അന്തിമ ഘട്ടത്തിലാണ്. പഞ്ച്കുളയിലെ പ്രത്യേക സി.ബി.െഎ കോടതിയിൽ നടന്നുവരുന്ന വിചാരണയിൽ ആൾൈദവത്തിന് ജീവപര്യന്തം തടവുശിക്ഷ കിട്ടിയേക്കാം. ഷണ്ഡീകരണക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
2002ലാണ് ഹിന്ദി സായാഹ്ന പത്രമായ പൂർവസാഞ്ചിെൻറ എഡിറ്റർ രാംചന്ദ്ര ഛത്രപതി കൊല്ലപ്പെട്ടത്. ദേര സച്ചാ സൗദ ആസ്ഥാനത്തെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഇത്. പഞ്ചാബ്-ഹരിയാന ഹൈകോടതിയാണ് രണ്ടു കൊലക്കേസുകളിലും സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടത്. ഷണ്ഡീകരണക്കേസിൽ ഹരിയാന പൊലീസിെൻറ അന്വേഷണം ഇഴഞ്ഞ് നീങ്ങിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് 2014ലാണ് ഇൗ കേസിലും ഹൈകോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ അന്വേഷണം സി.ബി.െഎ പൂർത്തിയാക്കിയിട്ടില്ല.
രണ്ടു ബലാത്സംഗ കേസുകളിലായി 20 വർഷം അഴിയെണ്ണാനുള്ള കഴിഞ്ഞ ദിവസത്തെ പഞ്ച്കുള കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കാനുള്ള പുറപ്പാടിലാണ് ആൾൈദവം. അതേസമയം, ശിക്ഷാവിധി േകട്ട് കോടതിമുറിയിൽ വീണ് ഇളവിനു യാചിച്ച ഗുർമീത് കഴിഞ്ഞ ദിവസം ജയിലിൽ ഭക്ഷണം കഴിക്കാൻ തന്നെ വിസമ്മതിച്ചിരുന്നു. എന്നാൽ വിശപ്പു മൂത്തപ്പോൾ വിമ്മിട്ടം സ്വയം ഉപേക്ഷിച്ചുവെന്നാണ് വിവരം. ജയിലിൽ 1997 നമ്പർ തടവുകാരനാണിപ്പോൾ ഗുർമീത് റാം റഹിം സിങ് (50).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.