ബംഗളൂരു: കർണാടകയിൽ ധാർവാഡ് ജില്ലയിലെ കുമാരേശ്വര നഗറിൽ നിർമാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകർന്ന് മരി ച്ചവരുടെ എണ്ണം മൂന്നായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 15ഒാളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പരിക ്കേറ്റ 18 പേരെ രക്ഷപ്പെടുത്തി. 16 പേരെ ധാർവാഡ് ജില്ല ആശുപത്രിയിലും രണ്ടു പേരെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച ്ചു.
ചൊവ്വാഴ്ച വൈകീട്ട് 3.30ഒാടെയാണ് അപകടം. 20 ആംബുലൻസ്, നാല് എക്സ്കവേറ്ററുകൾ, മൂന്ന് ക്രെയിനുകൾ എന്നിവ ഉപയോഗിച്ച് പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും ഒന്നിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്.
ധാർവാഡിൽ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഒരു യൂനിറ്റ് ബി.എസ്.എഫ് ജവാന്മാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ബംഗളൂരുവിൽനിന്ന് വിമാനത്തിൽ പ്രത്യേക രക്ഷാദൗത്യ സംഘത്തെയും ധാർവാഡിലെത്തിച്ചു. രക്ഷാപ്രവർത്തനം സുഗമമാക്കാൻ കെട്ടിടപരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി.
പണിപൂർത്തിയാവാത്ത കെട്ടിടത്തിെൻറ ആദ്യ രണ്ടു നിലകളിൽ വാടകക്ക് കടകൾ പ്രവർത്തിക്കുന്നുണ്ട്. മറ്റു നിലകളിൽ നിർമാണം നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്. ഇതിനാൽ കടകളിലുള്ളവരും ഷോപ്പിങ്ങിനെത്തിയവരും നിർമാണത്തൊഴിലാളികളുമടക്കം നിരവധി പേർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം.
സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും കെട്ടിടത്തിനടിയിൽപെട്ടു. ബസവരാജ് നിഗാഡി, ഗംഗാധർ ഷിൻട്രെ, രവി സൊബ്റാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട കെട്ടിടം. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിനയ് കുൽകർണിയുടെ ഭാര്യാപിതാവാണ് ഉടമകളിലൊരാളായ ഗംഗാധർ ഷിൻട്രെ. അപകടം ഞെട്ടലുണ്ടാക്കിയെന്നും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.