ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് ഡ്രൈവറുൾപ്പെടെ മൂന്ന് പേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

സിലിഗുരി: പശ്ചിമ ബംഗാളിൽ ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ജൽപയ്ഗുരി ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ദേശീയ പാത 31ൽ ജബ്രവിതയിലാണ് അപകടം നടന്നത്. ട്രക്കുമായി കൂട്ടിയിടിക്കുമ്പോൾ ഡ്രൈവറുൾപ്പെടെ ആറു​പേരായിരുന്നു ആംബുലൻസിലുണ്ടായിരുന്നത്. മൂന്നുപേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റ് മൂന്നുപേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

53കാരനായ മുക്തി സഹ എന്നയാൾക്ക് ജൽപയ്ഗുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്വാസ തടസം അനുഭവപ്പെടുകയും ആശുപത്രിയുടെ ആംബുലൻസിൽ നോർത്ത് ബംഗാൾ മെഡിക്കൽ കോളജിലേക്ക് പോവുകയുമായിരുന്നു. അതിനിടെയാണ് അപകടം നടക്കുന്നത്.

മുക്തി സഹയുടെ ഭാര്യ റിത സഹ(40), ബപൻ ഘോഷ്(33), ആംബുലൻസ് ഡ്രൈവർ പ്രശാന്ത റോയ് എന്നിവരാണ് മരിച്ചത്. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. ഒരാൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ബന്ധുവായ രാജു സഹ പറഞ്ഞു.

കടുത്ത പുകമഞ്ഞാണ് അപകടത്തിന് വഴിവെച്ചതെന്ന് രാജു സഹ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - 3 Dead After Ambulance Collides With Truck In West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.