കൊൽക്കത്ത: ജോയ്പൂരിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ പരിക്ക്. ബാങ്കുര ജില്ലയിലെ ഓഫീസിലാണ് സ്ഫോടനമുണ്ടായത്. കോൺഗ്രസ്-ഇടത് സഖ്യമാണ് സ്ഫോടനത്തിന് പിന്നിലെന്ന് തൃണമൂൽ ആരോപിച്ചു.
അതേസമയം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് ബി.ജെ.പിയുടെ ആരോപണം. സ്ഫോടനത്തെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പ്രദേശത്ത് സംഘർഷമുണ്ടായി. തുടർ സംഘർഷം ഒഴിവാക്കാൻ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പരിക്കറ്റവർക്ക് പൊള്ളലുകളാണ് ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.