ഐസ്ക്രീമിനുള്ളില്‍ ചത്ത തവള; തമിഴ്നാട്ടില്‍ മൂന്ന് കുട്ടികൾ ആശുപത്രിയിൽ

മധുര: തമിഴ്നാട്ടില്‍ ഐസ്ക്രീമിനുള്ളില്‍ ചത്ത തവളയെ കണ്ടെത്തി. തിരുപ്പറങ്കുൺരം അരുള്‍മിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയില്‍ നിന്ന് ജിഗര്‍തണ്ട ഐസ്ക്രീം കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യമുണ്ടായത്.

മധുര ടി.വി.എസ് നഗറിന് സമീപം മണിമേഗല സ്ട്രീറ്റിലെ അന്‍ബു സെല്‍വം കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയപ്പോൾ കടയിൽ നിന്നും ഐസ്ക്രീം വാങ്ങി കഴിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് കുട്ടികൾക്ക് ഐസ്ക്രീം വാങ്ങി നൽകിയത്.

കുട്ടികൾ ഐസ്ക്രീം കഴിച്ച് തുടങ്ങിയപ്പോൾ അതിൽ ചത്ത തവളയെ കണ്ടെത്തി. തവളയെ കണ്ട വിവരം കുട്ടി പിതാവിനോട് പറയുകയും ഉടൻ തന്നെ മൂന്ന് പേരെയും സമീപത്തെ തിരുപ്പറങ്കുൺറം സർക്കാർ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - 3 kids fall ill after dead frog is found in ice cream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.