പട്ന: രാജസ്ഥാന് പിന്നാലെ ബിഹാറിലും വിഷമദ്യ ദുരന്തം. കയ്മൂർ ജില്ലയിൽ വിഷ മദ്യം കഴിച്ചതിനെ തുടർന്ന് മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. മദ്യം കഴിച്ച അഞ്ചുപേർ ചികിത്സയിലാണെന്നും അതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും എ.എൻ.െഎ റിപ്പോർട്ട് ചെയ്തു.
വിഷമദ്യത്തെ കുറിച്ച് തങ്ങൾ പരാതിപ്പെട്ടിരുന്നതായി പ്രദേശവാസികൾ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ഡി.എസ്.പി, ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള അധികൃതർ സംഭവ സ്ഥലത്തെത്തിയിരുന്നു. മദ്യം കഴിച്ച് മരിച്ച ഒരാളുടെ മൃതദേഹം പ്രദേശത്തുവെച്ച് ലഭിച്ചിട്ടുണ്ടെന്നും മറ്റു രണ്ടുപേരുടെ മൃതദേഹങ്ങൾ അവരുടെ ബന്ധുക്കൾ കൊണ്ടുപോയതായും പൊലീസ് അറിയിച്ചു. എന്നാൽ, മൂന്നുപേരും മരിച്ചത് വിഷമയമായ മദ്യം കഴിച്ചാണെന്ന കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം വെളിപ്പെടുത്തുമെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.