റൊഹ്തകിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം

ന്യൂഡൽഹി: ഹരിയാനയിലെ റൊഹ്തകിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. റോഹ്താക് ഛുന്നിപുര, പഞ്ചാബ് സിറാക്പൂർ സ്വദേശികളാണ് മരിച്ചത്. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലാഹ് ലി ഗ്രാമത്തിലായിരുന്നു അപകടം. ഭിവാനിയിൽ നിന്നും മടങ്ങുകയായിരുന്ന കാറും ലാഹ് ലിയിൽ നിന്നും കരിമ്പ് കയറ്റി പോകുകയായിരുന്ന ട്രാക്ടറും കൂട്ടിയിടിക്കുകയായിരുന്നു.

അമിത വേഗമാണ് മരണകാരണമെന്ന് പ്രദേശവാസികൾ പറയുന്നു. അമിതവേഗത്തിലായിരുന്ന കാർ ട്രാക്ടറിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു.

മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി റൊഹ്തക് പി.ജി.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ കലൻപൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - 3 killed in car-tractor collision at Haryana Rohtak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.