ഝാർഖണ്ഡിൽ പതാക ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ ത്രിവർണ പതാക ഉയർത്തുന്നതിനിടെ വൈദ്യുതാഘാതം ഏറ്റ് ഒരുകുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അർസാൻഡെയിൽ കാങ്കെ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വീടിന്‍റെ മേൽക്കൂരയിൽ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു.

പൂജ, ആരതി, വിനീത് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മേൽക്കൂരയിലെ 11,000 വോൾട്ടേജ് വയറിൽ നിന്നാണ് വൈദ്യുതാഘാതം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അവർ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് പതാക ഉയർത്തിയതെന്നാണ് വിവരം. ജില്ലയിൽ ശക്തമായ കാറ്റും മഴയും ഉള്ളതിനാൽ ഇരുമ്പ് ദണ്ഡ് ശക്തമായ വൈദ്യുതി പ്രവാഹമുള്ള വയറുമായി സമ്പർക്കത്തിൽ വന്നിരിക്കാം. മൂന്ന് പേരും സംഭവസ്ഥലത്ത് മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. മരണത്തിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം അറിയിച്ചു. 

Tags:    
News Summary - 3 Of Jharkhand Family Die Of Electrocution While Hoisting Flag: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.