ആഗ്ര: ഉത്തർപ്രദേശിൽ സ്വിസ് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം 20 വയസിനു താഴെയുള്ളവരാണെന്ന് െപാലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഒരു കൂട്ടം ആളുകൾ സ്വിസ് ദമ്പതികളെ ആയുധങ്ങളും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ ഭർത്താവിന് സാരമായി പരിക്കേറ്റിരുന്നു. കേൾവിക്ക് ഭാഗികമായി തകരാർ സംഭവിക്കുകയും ചെയ്തു. യുവതിയുടെ ൈകക്ക് പരിക്കേൽക്കുകയും െചയ്തു.
സ്വീസ് ദമ്പതികൾക്ക് പരാതി ഇല്ലെങ്കിലും വ്യാപക വിമർശനമുയർന്നതിനെ തുടർന്ന് പൊലീസ് സ്വമേധയാ േകസെടുക്കുകയായിരുന്നു. ആഗ്രയിലെ റെയിൽവെ ട്രാക്കിലൂടെ നടന്നുപോകവെയാണ് പ്രദേശ നിവാസികളായ യുവാക്കൾ ദമ്പതികളെ ആക്രമിച്ചതെന്ന് ഫത്തേപൂർ സിക്രി പൊലീസ് അറിയിച്ചു.
ആക്രമിക്കുന്നതിനുമുൻപ് ഇവർ ദമ്പതികളെ ശല്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സ്വിസ് യുവതിയുമൊത്ത് യുവാക്കൾ സെൽഫിയെടുക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു.പി മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. വിനോദസഞ്ചാരികളുെട സുരക്ഷ ഉറപ്പുവരുത്തണമെന്ന് ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനവും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.