ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യം ലഭിച്ച് നൂറ് വര്‍ഷം തികക്കുന്നതുവരെ കേന്ദ്രഭരണം നിലനിർത്തി കോൺഗ്രസിെൻറ റെക്കോർഡ് ബി.ജെ.പി മറികടക്കുമെന്ന് പാർട്ടി ദേശീയ ജനറൽ െസക്രട്ടറി രാം മാധവ്. ഏറ്റവും കൂടുതൽ കാലം തുടർച്ചയ ായി കേന്ദ്രഭരണം നടത്തിയ പാർട്ടി കോൺഗ്രസാണ്. 1950 മുതൽ 1977വരെയാണ് കോൺഗ്രസ് തുടർച്ചയായി ഭരിച്ചത്. മോദിജി ആ റെക്കോഡ് തകർക്കാൻ പോവുകയാണെന്ന് ഉറപ്പ് നൽകാൻ കഴിയുമെന്നും രാം മാധവ് പറഞ്ഞു. അഗർത്തലയിൽ നടന്ന നന്ദിപ്രകടന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാറിനാണ് രാജ്യത്തിെൻറ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള അവസരം ലഭിച്ചത്. രാജ്യത്തിെൻറ 100ാംമത് സ്വാതന്ത്ര്യപരിപാടികളും ബി.ജെ.പി സർക്കാർ തന്നെ ആഘോഷിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടിൽ ആറു കോടിയുടെ വർധനവാണ് ഉണ്ടായത്. 2014ൽ 17 കോടി വോട്ടാണ് ബി.ജെ.പി നേടിയത്. എന്നാൽ 17ാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ 23 കോടി വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചതെന്നും രാം മാധവ് പറഞ്ഞു.
ദേശീയതയാണ് ബി.ജെ.പിയുടെ ഡി.എന്‍.എ. സൈനിക നേട്ടങ്ങള്‍ ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അഴിമതി മുക്തമായ വികസന- സാമ്പത്തിക സ്ഥിരതയുള്ള രാജ്യമായി ഇന്ത്യയെ കെട്ടിപടുക്കാൻ ബി.ജെ.പി സർക്കാറിന് കഴിഞ്ഞെന്നും രാം മാധവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.