ന്യൂഡൽഹി: വിദേശികൾക്ക് ഇനിമുതൽ 360 ദിവസം മുേമ്പ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സംവിധാനമൊരുങ്ങി. നിലവിൽ ഇത് 120 ദിവസമായിരുന്നു. കൂടുതൽ വിദേശികളെയും എൻ.ആർ.െഎകളെയും ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെയും രാജധാനി, ശതാബ്ദി, ഗതിമാൻ, തേജസ് എന്നീ ട്രെയിനുകളിലെയും ഫസ്റ്റ് എ.സി, സെക്കൻഡ് എ.സി, എക്സിക്യൂട്ടിവ് ക്ലാസ് എന്നിവയിലാണ് ഇങ്ങനെ ബുക്ക് ചെയ്യാനാവുക. എന്നാൽ, തേർഡ് എ.സി, സ്ലീപ്പർ ക്ലാസുകളിൽ ഇത്തരം ബുക്കിങ് സാധ്യമല്ല. സുവിധ ട്രെയിനുകളിലും അനുവദനീയമല്ല.
റിസർവേഷനുള്ള സമയം നീട്ടിയതിലൂടെ വിദേശികൾക്ക് യാത്ര കൃത്യമായി ആസൂത്രണം ചെയ്യാനാകുമെന്ന് റെയിൽവേ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളുപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. െഎ.ആർ.സി.ടി.സി വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുേമ്പാൾ വിസ, പാസ്പോർട്ട്, ഇൻറർനാഷനൽ മൊബൈൽ നമ്പർ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകണം. ബുക്കിങ്ങിന് 200 രൂപയാണ് സർവിസ് ചാർജ്. ടിക്കറ്റ് കാൻസൽ ചെയ്യേണ്ടിവന്നാൽ നിലവിലെ ചട്ടപ്രകാരം 50 ശതമാനം തുക കുറവു ചെയ്യുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.