ന്യൂഡൽഹി: ഡൽഹി മാക്സ് ആശുപത്രിയിലെ ഡോക്ടർമാരുൾപ്പടെ 39 ജീവനക്കാരെ ക്വാറൻറീൻ ചെയ്തു. ആശുപത്രിയിലെ രണ്ടു രോഗികൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അവരുമായി അടുത്തിടപഴകിയവരെയാണ് നിരീക്ഷണത്തിലാക്കിയ ത്.
രണ്ടുദിവസം മുമ്പാണ് ഹൃദ്രോഗ ചികിത്സക്കായി രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ ഇവർക്ക് കോവിഡ് ബാധ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഡോക്ടർമാരെയും നഴ്സുമാരെയുമടക്കം 39 പേരെ നിരീക്ഷണത്തിലാക്കിയത്.
ക്വറൻറീനിൽ പോയവർക്ക് രോഗ ലക്ഷണം ഇല്ലെന്നും ഇവരുടെ സാമ്പിളുകൾ പരിശോധിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
നേരത്തേ ഡൽഹി എയിംസിൽ ഹൃദ്രോഗ വിഭാഗത്തിലെ 30 ഓളം ഡോക്ടർമാരെയും ജീവനക്കാരെയും ക്വാറൻറീൻ ചെയ്തിരുന്നു. ഹൃദ്രോഗ ചികിത്സക്കെത്തിയ 72 കാരന് കോവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഡൽഹി മൊഹല്ല ക്ലിനിക്കുകളിലെ നിരവധി ഡോക്ടർമാർക്കും ജീവനക്കാർക്കും നേരത്തേ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.