ഉത്തർപ്രദേശിൽ നാല്​ റെയിൽവേ സ്​റ്റേഷനുകളുടെ പേരു മാറ്റി

അലഹബാദ്​: ഉത്തർപ്രദേശിൽ നാല്​ റെയിൽവേ സ്​റ്റേഷനുകളുടെ പേരു മാറ്റി സംസ്ഥാന-കേന്ദ്ര സർക്കാറുകൾ. അലഹബാദിലെ നാല ്​ സ്​റ്റേഷനുകളുടെ പേരാണ്​ മാറ്റിയത്​. പൈതൃക നഗരത്തി​​െൻറ ഓർമ നില നിർത്തുന്നതിനായാണ്​ പേരു മാറ്റിയതെന്നാണ്​ വിശദീകരണം.

അലഹബാദ്​ ജങ്​ഷൻ റെയിൽവേ സ്​റ്റേഷൻ ഇനി മുതൽ പ്രയാഗ്​രാജ്​ ജങ്​ഷൻ എന്നായിരിക്കും അറിയപ്പെടുക. അലഹബാദ്​ സിറ്റി-പ്രയാഗ്​രാജ്​ രാംഭാഗ്​, അലഹബാദ്​ ചെയോകി- പ്രയാഗ്​രാജ്​ ചെയോകി, പ്രയാഗ്​ഘാട്ട്​-പ്രയാഗ്​രാജ്​ സംഘം എന്നിങ്ങനെയാണ്​ പേരു മാറ്റിയിരിക്കുന്നത്​.

നേരത്തെ അലഹബാദ്​ നഗരത്തി​​െൻറ പേരും യു.പിയിലെ യോഗി ആദിത്യനാഥ്​ സർക്കാർ മാറ്റിയിരുന്നു. പ്രയാഗ്​രാജായാണ്​ നഗരത്തി​​െൻറ പേര്​ മാറ്റിയത്​. ഇതിന്​ പിന്നാലെയാണ്​ റെയിൽവേ സ്​റ്റേഷനുകളുടെ പേരു മാറ്റം.

Tags:    
News Summary - 4 Railway stations in Uttar Pradesh's Prayagraj, including Allahabad Junction, get new names-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.