അഞ്ചാം അങ്കത്തിന്​ സീറ്റ്​ നൽകാത്തതിൽ പ്രതിഷേധിച്ച്​ തൃണമൂൽ എം.എൽ.എ ബി.ജെ.പിയിൽ

കൊൽക്കത്ത: ​ബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ്​ നിഷേധിച്ചതോടെ തൃണമൂൽ കോൺഗ്രസ്​ ടിക്കറ്റിൽ നാലുതവണ നിയമസഭയിലെത്തിയ എം.എൽ.എ ബി.ജെ.പിയിൽ. തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവും മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത സഹായിയുമായ സൊ​നാലി ഗുഹയാണ്​ ബി.ജെ.പിയിൽ ചേരുക. മുൻ ഡെപ്യൂട്ടി സ്​പീക്കർ കൂടിയായിരുന്നു ഇവർ.

തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്​ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ സൊനാലിക്ക്​ സീറ്റ്​ നൽകിയില്ല. ഇതോടെയാണ്​​ ബി.ജെ.പിയിലേക്കുള്ള സൊനാലിയുടെ കൂടുമാറ്റം.

ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡന്‍റ്​ മുകുൾ റോയ്​യോട്​ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹം അറിയിച്ചതായി സൊനാലി പറഞ്ഞു. കൊൽക്കത്തയിലെ ബി.ജെ.പി ഓഫിസിലെത്തി തിങ്കളാഴ്ച സൊനാലി ബി.ജെ.പി അംഗത്വം സ്വീകരിക്കും.

ഇങ്ങനെയൊരു ദിവസം തന്‍റെ ജീവിതത്തിൽ വരുമെന്ന്​ പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ അവർ ഈ തീരുമാനമെടുക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും സൊനാലി പറഞ്ഞു. തൃണമൂൽ കോൺഗ്രസിൽനിന്ന്​ ത​നിക്കൊരു ബഹുമാനവും ലഭിച്ചില്ലെന്നും സത്​ഗചിയ എം.എൽ.എ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നിരവധി നേതാക്കളാണ്​ തൃണമൂൽ വിട്ട്​ ബി.ജെ.പിയിലെത്തിയത്​. മാർച്ച്​ 27ന്​ ആരംഭിച്ച്​ എട്ടുഘട്ടമായാണ്​ ബംഗാളിൽ തെരഞ്ഞെടുപ്പ്​. 

Tags:    
News Summary - 4-Time Trinamool MLA Sonali Guha Heads To BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.