പ്രതീകാത്മക ചിത്രം

രാസവസ്​തുക്കൾ ഉപയോഗിച്ച്​ പഴുപ്പിച്ച 4000 കിലോ മാമ്പഴം പിടിച്ചെടുത്തു

ട്രിച്ചി: അപകടകരമായ രാസവസ്​തുക്കൾ ഉപയോഗിച്ച്​ പഴിപ്പിച്ച 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പിടിച്ചെടുത്തു. തമിഴ്‌നാട്​ ട്രിച്ചിയിലെ ഗാന്ധി മാർക്കറ്റിൽ നിന്നാണ്​ രാസവസ്തുക്കൾ വിതറി കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്പഴം പിടിച്ചെടുത്തത്​.

മാങ്ങകൾ കൃത്രിമമായി പഴുപ്പിക്കുന്നുവെന്ന്​ സുചന ലഭിച്ചതിനെത്തുടർന്ന് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ്​ ട്രിച്ചി ഗാന്ധി മാർക്കറ്റിലെ പത്ത് ഗോഡൗണുകളിൽ നടത്തിയ റെയ്​ഡിലാണ് മാങ്ങ പിടി​ച്ചത്​​

മൂന്ന് ഗോഡൗണുകളിൽ എഥിലീൻ ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ വെളിപ്പെടുത്തുന്നു.വിപണിയിൽ നിന്ന്​ വാങ്ങുന്ന ഇത്തരം മാങ്ങകൾ ശരീരത്തിന്​ അപകടമാണെന്നും സൂക്ഷ്​മത പാലിക്കണമെന്നും ആരോഗ്യവകുപ്പ്​ മുന്നറിയിപ്പ്​ നൽകി. പിടിച്ചെടുത്ത മാങ്ങ അധികൃതർ നശിപ്പിച്ചു.

Tags:    
News Summary - 4 tonnes of artificially ripened mangoes destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.