അഹമ്മദാബാദ്: കുട്ടികളുടെ പഠന ഫീസടക്കാൻ അഹമ്മദാബാദിലെ 40 ശതമാനം രക്ഷിതാക്കളും ബുദ്ധിമുട്ടുകയാണെന്ന് സർവെ. കോവിഡ് വ്യാപനത്തിന് പിന്നാലെ ഗുജറാത്തിൽ സംസ്ഥാനം ഏർപ്പെടുത്തിയ ലോക്ഡൗൺ പ്രദേശത്തെ മനുഷ്യരെ സാമ്പത്തികമായി തളർത്തിയെന്നാണ് പഠനം പറയുന്നത്.
നിലവിലെ ഫീസ് തന്നെ പലരും പൂർണമായി അടച്ചിട്ടില്ല. ലോക്ഡൗൺ ആയതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി പൂട്ടിയതോടെ അധികൃതരുടെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ് പലരും. ബിസിനസ് തകരുകയും ജോലി നഷ്ടപ്പെടുകയും ചെയ്തവരാണേറെയും. അവരൊക്കെ ഫീസുകൾ ഘട്ടം ഘട്ടമായി അടക്കാനുള്ള അവസരം മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സ്കൂൾ ഫീസ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈകോടതിയുടെ ഇടപെടലിെൻറ പശ്ചാത്തലത്തിൽ ഒരു കമ്പനിയാണ് രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് സർവെ നടത്തിയത്.
30,000 രക്ഷിതാക്കളെയാണ് സർവെക്കായി സമീപിച്ചത്. 50 ശതമാനത്തോളം പേർ മറുപടി നൽകി. പലരും കൈയിലുള്ള പണം, മറ്റ് അടിയന്തര ആവശ്യങ്ങൾക്കായി മാറ്റിവെക്കാനാണ് തീരുമാനം. ഈ പ്രതിസന്ധിയിൽ നിന്ന് തിരികെ കയറാൻ സമയമെടുക്കുെമന്നാണ് രക്ഷിതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.