രാജ്യത്ത് ഈ വർഷം ഉണ്ടായത് 4.12 ല​ക്ഷം റോ​ഡ​പ​ക​ട​ങ്ങ​ൾ; പൊ​ലി​ഞ്ഞ​ത് 1.53 ല​ക്ഷം ജീ​വ​ൻ

ന്യൂ​ഡ​ൽ​ഹി: 2021 വ​ർ​ഷ​ത്തി​ൽ 4,12,432 റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ 1,53,972 പേ​ർ മ​രി​ക്കു​ക​യും 3,84,448 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി റോ​ഡ് ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ന്റെ റി​പ്പോ​ർ​ട്ട്. 2019നെ ​അ​പേ​ക്ഷി​ച്ച് 2021ൽ ​റോ​ഡ​പ​ക​ട​ങ്ങ​ൾ 8.1 ശ​ത​മാ​ന​വും പ​രി​ക്കു​ക​ൾ 14.8 ശ​ത​മാ​ന​വും കു​റ​ഞ്ഞ​താ​യും മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ‘ഇ​ന്ത്യ​യി​ലെ റോ​ഡ​പ​ക​ട​ങ്ങ​ൾ - 2021’ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. 2020ലേ​ക്കാ​ൾ റോ​ഡ​പ​ക​ട​ങ്ങ​ൾ 12.6 ശ​ത​മാ​നം കൂ​ടി.

അ​തു​പോ​ലെ, റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളു​ടെ​യും പ​രി​ക്കു​ക​ളു​ടെ​യും എ​ണ്ണം യ​ഥാ​ക്ര​മം 16.9 ശ​ത​മാ​ന​വും 10.39 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. ദി​നം​പ്ര​തി ശ​രാ​ശ​രി 1130 അ​പ​ക​ട​ങ്ങ​ളും 422 മ​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ഓ​രോ മ​ണി​ക്കൂ​റി​ലും 47 അ​പ​ക​ട​ങ്ങ​ളും 18 മ​ര​ണ​ങ്ങ​ളു​മാ​ണു​ണ്ടാ​വു​ന്ന​ത്.

കോ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ര​ണം 2020ൽ ​രാ​ജ്യ​ത്ത് അ​പ​ക​ട​ങ്ങ​ളി​ലും മ​ര​ണ​ങ്ങ​ളി​ലും പ​രി​ക്കു​ക​ളി​ലും വ​ൻ കു​റ​വു​ണ്ടാ​യി​രു​ന്നു. 2021ൽ ​മ​രി​ച്ച​തി​ൽ 67.6 ശ​ത​മാ​ന​വും 18-45 വ​യ​സ്സു​ള്ള യു​വാ​ക്ക​ളാ​ണ്. അ​തേ​സ​മ​യം ആ​കെ മ​ര​ണ​ങ്ങ​ളി​ൽ 18-60 പ്രാ​യ​മു​ള്ള​വ​ർ 84.5 ശ​ത​മാ​നം വ​രും.

അ​പ​ക​ട​ങ്ങ​ളി​ൽ 1,28,825 (31.2 ശ​ത​മാ​നം) ദേ​ശീ​യ​പാ​ത​ക​ളി​ലും (എ​ൻ.​എ​ച്ച്) 96,382 (23.4 ശ​ത​മാ​നം) സം​സ്ഥാ​ന​പാ​ത​ക​ളി​ലും (എ​സ്‌.​എ​ച്ച്) 1,87,225 (45.4 ശ​ത​മാ​നം) മ​റ്റ് റോ​ഡു​ക​ളി​ലു​മാ​ണ് സം​ഭ​വി​ച്ച​ത്. ഒ​ന്നോ അ​തി​ല​ധി​ക​മോ ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ന്ന മാ​ര​ക​മാ​യ 1,42,163 അ​പ​ക​ട​ങ്ങ​ളി​ൽ 50,953 (35.8 ശ​ത​മാ​നം) ദേ​ശീ​യ പാ​ത​ക​ളി​ലും 34,946 (24.6 ശ​ത​മാ​നം) സം​സ്ഥാ​ന പാ​ത​ക​ളി​ലും 56,264 (39.6 ശ​ത​മാ​നം) മ​റ്റ് റോ​ഡു​ക​ളി​ലു​മാ​ണ്.

മാ​ര​ക​മാ​യ റോ​ഡ​പ​ക​ട​ങ്ങ​ൾ 2020ലെ 1,20,806​ൽ​നി​ന്ന് 2021ൽ 1,42,163 ​ആ​യി ഉ​യ​ർ​ന്നു -17.7 ശ​ത​മാ​നം വ​ർ​ധ​ന. 2021ലെ ​മൊ​ത്തം അ​പ​ക​ട​ങ്ങ​ളു​ടെ 34.5 ശ​ത​മാ​ന​മാ​ണ് മാ​ര​ക അ​പ​ക​ട​ങ്ങ​ൾ. സം​സ്ഥാ​ന​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത് ത​മി​ഴ്‌​നാ​ട്ടി​ലാ​ണ്. അ​തേ​സ​മ​യം, റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം ന​ട​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് -15.2 ശ​ത​മാ​നം. ത​മി​ഴ്‌​നാ​ട് (9.4), മ​ഹാ​രാ​ഷ്ട്ര (7.3), രാ​ജ​സ്ഥാ​ൻ (6.8 ശ​ത​മാ​നം).

ഗ​താ​ഗ​ത​ലം​ഘ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന കൊ​ല​യാ​ളി അ​മി​ത വേ​ഗ​ത​യാ​ണ്. 69.6 ശ​ത​മാ​നം പേ​രാ​ണ് അ​മി​ത​വേ​ഗ​ത കാ​ര​ണം മ​രി​ച്ച​ത്. തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച​താ​ണ് 5.2 ശ​ത​മാ​നം മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം. 67.5 ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ളും വ​ള​വി​ല്ലാ​ത്ത റോ​ഡു​ക​ളി​ലാ​ണ്. വ​ള​വു​ള്ള റോ​ഡു​ക​ൾ, കു​ഴി​ക​ളു​ള്ള റോ​ഡു​ക​ൾ, ക​യ​റ്റം എ​ന്നി​വ​യി​ലെ അ​പ​ക​ട​ങ്ങ​ൾ 13.9 ശ​ത​മാ​ന​മാ​ണ്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും അ​പ​ക​ട​ങ്ങ​ൾ​ക്കും മ​ര​ണ​ങ്ങ​ൾ​ക്കും ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ര​ണ​മാ​യ​ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ്. കാ​റു​ക​ൾ, ജീ​പ്പു​ക​ൾ, ടാ​ക്സി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. മ​രി​ച്ച​തി​ൽ 45.1 ശ​ത​മാ​നം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും 18.9 ശ​ത​മാ​നം കാ​ൽ​ന​ട​ക്കാ​രു​മാ​ണ്. റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് റോ​ഡ​പ​ക​ട​ങ്ങ​ളും അ​പ​ക​ട മ​ര​ണ​ങ്ങ​ളും ന​ഗ​ര​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ഗ്രാ​മ​ങ്ങ​ളി​ലാ​ണ്. റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ 69 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ലും 31 ശ​ത​മാ​നം ന​ഗ​ര​ങ്ങ​ളി​ലു​മാ​ണ്. 

സീറ്റ് ബെൽറ്റിടാൻ മറക്കേണ്ട, കഴിഞ്ഞവർഷം മരണം 16,397

ന്യൂഡൽഹി: ഹെൽമറ്റ് പോലെ തന്നെ സീറ്റ് ബെൽറ്റ് ധരിക്കാനും പലർക്കും മടിയാണ്. ഈ കണക്കുകൾ കേട്ടാൽ ഇനിയാരും ഹെൽമറ്റ് ഇടാതെയും സീറ്റ് ബെൽറ്റ് അണിയാതെയും റോഡിൽ ഇറങ്ങില്ല. കാരണം 2021ൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തുടർന്ന് റോഡപകടങ്ങളിൽ പൊലിഞ്ഞത് 16,397 ജീവനാണ്. 8,438 ഡ്രൈവർമാരും ബാക്കി 7,959 പേർ യാത്രക്കാരുമാണെന്ന് ഓർമിക്കണം. ഹെൽമറ്റ് ധരിക്കാത്തതിനാൽ 46,593 പേരാണ് മരിച്ചത്. ഇതിൽ 32,877 ഡ്രൈവർമാരും 13,716 യാത്രക്കാരുമാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ‘ഇന്ത്യയിലെ റോഡപകടങ്ങൾ -2021’ എന്ന റിപ്പോർട്ട് പറയുന്നു. ഹെൽമറ്റ് ഇല്ലാത്തതിനാൽ 93,763 പേർക്കും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ 39,231 പേർക്കും പരിക്കേറ്റു.

Tags:    
News Summary - 4.12 lakh traffic accidents in the country this year; 1.53 lakh lives were lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.