ദലിത് വിദ്യാർഥികൾക്ക് സൗജന്യ വിദേശ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് കെജ്രിവാൾ

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസം നേടുന്ന ദലിത് വിദ്യാർഥികളെ പിന്തുണക്കുന്നതിനായി ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം.

അന്താരാഷ്ട്ര സർവകലാശാലകളിൽ പ്രവേശനം നേടുന്ന ഡൽഹിയിൽ നിന്നുള്ള ദലിത് വിദ്യാർഥികൾക്ക് ഫീസ്, യാത്രാ അലവൻസ്, താമസസൗകര്യം എന്നിവയുൾപ്പെടെ പൂർണമായ സാമ്പത്തിക സഹായം സ്കോളർഷിപ് വാഗ്ദാനം ചെയ്യുന്നു. ദലിത് പശ്ചാത്തലത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാരുടെ കുട്ടികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്. നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും അമേരിക്കയിൽ പി.എച്ച്‌.ഡി നേടിയ ഡോ. ബി.ആർ. അംബേദ്കറിനായുള്ള സമർപണമായാണ് കെജ്രിവാൾ സ്കോളർഷിപ്പ് രൂപപ്പെടുത്തിയത്.

അംബേദ്കറെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശം അനാദരവാണെന്ന് കെജ്‌രിവാൾ പറഞ്ഞതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. അംബേദ്കറോടുള്ള ബി.ജെ.പിയുടെ അനാദരവിനുള്ള ശക്തമായ മറുപടിയായാണ് സ്കോളർഷിപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ ഇത് പഴയ പദ്ധതിയാണ് രൂപം മാറ്റി അവതരിപ്പിക്കുകയാണ് എന്നാണ് ബി.ജെ.പി യുടെ വാദം.  

Tags:    
News Summary - Kejriwal announces scholarship for Dalit students, free foreign education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.