ആന്ധ്ര–ഒഡീഷ അതിർത്തിയിൽ കുഴിബോംബ്​ സ്​ഫോടനം; അഞ്ച്​ മരണം

ഭുവനേശ്വർ: ആന്ധ്ര–ഒഡീഷ അതിർത്തിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച്​ പൊലീസുകാർ കൊല്ലപ്പെട്ടു. ഇരുപത്​ പേർക്ക് പരുക്കേറ്റു. ഒഡീഷയിലെ കൊറാപുട് ജില്ലയിൽ മൊഗർഗുമ ഗ്രാമത്തിൽ വെകുന്നേരം 5.45നാണ്​ സ്​​േഫാടനം നടന്നത്​. സംഭവത്തിന് പിന്നിൽ മ​ാവോയിസ്​റ്റുകളാണെന്നാണ്​ ദേശീയ മാധ്യമങ്ങൾ റി​േപ്പാർട്ട്​ ചെയ്യുന്നത്​.

നാല് പൊലീസുകാരുടെ മൃതദേഹം കണ്ടെത്തിയതായും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു  മാവോയിസ്റ്റുകൾക്ക് സ്വാധീനമുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിട്ടുള്ളത്. കട്ടക്കിലേക്ക് പോയ ഒഡിഷയിലെ സായുധ പൊലീസ്​ സംഘത്തി​​െൻറ ട്രക്കിനെയാണ്​ അക്രമികൾ ലക്ഷ്യം വെച്ചത്​.

 

Tags:    
News Summary - 5 cops killed, 20 injured in landmine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.