ഭദോഹി (ഉത്തർ പ്രദേശ്): ബന്ധുവുമായി അവിഹിതബന്ധം പുലർത്തുന്നുവെന്ന് ആരോപിച്ച് ഭദോഹി ജില്ലയിലെ ഒരു ഗ്രാമത്തിൽ 55കാരനെ ഭാര്യയും മരുമകളും ചേർന്ന് കൊലെപ്പടുത്തി. കെയ്രാന പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇളയ പുത്രെൻറ ഭാര്യയുമായി അവിഹിത ബന്ധം പുലർത്തിയെന്നാരോപിച്ച് ഇയാളെ ഭാര്യയും മൂത്ത മകെൻറ ഭാര്യയും ചേർന്ന് കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭദോഹി പൊലീസ് സൂപ്രണ്ട് രാം ബദൻ സിങ് പറഞ്ഞു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാളെ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇയാൾക്ക് നാലു ആൺമക്കളാണുള്ളത്. ഇവർ മുംബൈയിൽ ജോലി ചെയ്യുകയാണ്. ഇവരിൽ വിവാഹിതരായ രണ്ടുപേരുടെ ഭാര്യമാർ ഗ്രാമത്തിൽ ഭർത്താക്കന്മാരുടെ മാതാപിതാക്കളോടൊപ്പമാണ് താമസം. അവിഹിത ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ വഴക്കുകൾ പതിവായിരുന്നുവെന്നും മൂത്ത മരുമകളെ ഇയാൾ മുമ്പ് മർദിച്ച് പരിക്കേൽപിച്ചിരുന്നുവെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.