ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലം ജൂൺ ആദ്യം നടത്താൻ സാധ്യതയുണ്ടെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. സ്പെക്ട്രം വില നിർണയവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാൻ നടപടി പുരോഗമിക്കുകയാണ്.
സമയക്രമം അനുസരിച്ച് ലേലം നടത്താൻ തങ്ങൾ തയാറാണ്. ശിപാർശകളിൽ വ്യക്തതക്കായി ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമീഷൻ ട്രായിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 5ജി സേവനങ്ങൾക്കായി 30 വർഷത്തേക്ക് ഒരു ലക്ഷത്തിലധികം മെഗാഹെർട്സ് സ്പെക്ട്രത്തിന് 7.5 ലക്ഷം കോടി രൂപ മൂല്യമുള്ള മെഗാ ലേല പദ്ധതി ട്രായ് ആവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.