മൊഹാലി സ്ഫോടനം; ആറ് പേർ അറസ്റ്റിൽ, ഐ.എസ്.ഐക്ക് പങ്കെന്ന് പൊലീസ്

മൊഹാലി: മൊഹാലിയിൽ പൊലീസ് ഇന്‍റലിജൻസ് ഓഫിസിൽ നടന്ന സ്ഫോടനത്തിൽ പാകിസ്താൻ ഇന്‍റർ-സർവീസസ് ഇന്‍റലിജൻസിന് (ഐ.എസ്.ഐ) പങ്കുണ്ടെന്ന് പഞ്ചാബ് ഡി.ജി.പി വി.കെ. ഭവ്ര. സംഭവത്തിൽ ആറ് പേരെ അറസ്റ്റുചെയ്തു.

എസ്.എ.എസ് നഗറിൽ സെക്ടർ 77ലെ പഞ്ചാബ് പൊലീസിന്‍റെ രഹസ്യാന്വേഷണ ആസ്ഥാനത്ത് തിങ്കളാഴ്ച രാത്രി 7.45നാണ് സ്ഥോടനം ഉണ്ടായത്. നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് മൊഹാലി പൊലീസ് ഔദ്യോഗികമായി അറിയിച്ചു.

സ്ഫോടനത്തിന്‍റെ സൂത്രധാരൻ ലഖ്ബീർ സിങ് ലണ്ട എന്ന തീവ്രവാദിയാണ്. ഇയാൾക്ക് പാക് ഐ.എസ്.ഐയുമായി അടുത്തബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൻവർ ബാത്, ബൽജീത് കൗർ, ബൽജീത് റംബോ, ആനന്ദ്ദീപ് സോനു, ജഗ്ദീപ് കാങ്, നിഷാൻ സിങ് എന്നിവരാണ് അറസ്റ്റിലായത്.

Tags:    
News Summary - 6 arrested in Mohali blast case, Pakistan’s ISI involved, says Punjab Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.