ഝാർഖണ്ഡിൽ മാവോയിസ്റ്റ് വിരുദ്ധസേനക്ക് നേരെ ബോംബ് ആക്രമണം; ആറു മരണം

റാഞ്ചി: ഝാർഖണ്ഡിൽ മാവോയിസ്റ്റ് വിരുദ്ധസേനക്ക് നേരെ കുഴിബോംബ് ആക്രമണം. ആറു ജവാന്മാർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. 

ഝാർഖണ്ഡിലെ ഗർവ ജില്ലയിലെ ചിങ്കോ ഏരിയിലാണ് സംഭവം. മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധനക്ക് പോകവെയായിരുന്നു സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സ്ഫോടനത്തിന് പിന്നാലെ സേനക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ സുരക്ഷാസേനയെ അയച്ചിട്ടുണ്ടെന്ന് പലാമു റേഞ്ച് ഡി.ജി.പി വിപുൽ ശുക്ല അറിയിച്ചു. 

സംസ്ഥാന സർക്കാറിന്‍റെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ രൂപീകരിച്ച പ്രത്യേക  പൊലീസ് വിഭാഗമാണ് ഝാർഖണ്ഡ് ജാഗ്വർ ഫോഴ്സ്. 

Tags:    
News Summary - 6 Jharkhand Jaguar personnel killed in Naxal attack -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.