(പ്രതീകാത്മക ചിത്രം)

ആറ് നായ്കുട്ടികളെ അജ്ഞാതർ കൊന്ന് തള്ളി; തലയറുത്ത് ക്രൂരത

ന്യൂഡൽഹി: മയൂർ വിഹാറിൽ ആറ് നായ്കുട്ടികളെ അജ്ഞാതർ കൊന്ന് തള്ളി. ഒരു നായ്കുട്ടിയുടെ ജഡം തലയറുത്ത നിലയിലായിരുന്നു.

മയൂർ വിഹാർ എക്സ്റ്റൻഷൻ 1ലാണ് നായ്കുട്ടികളുടെ ജഡം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ജഡങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

ക്രൂരത ചെയ്തവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. നായ്കുട്ടികളെ കൊലപ്പെടുത്തിയതിന് പിന്നിൽ മയക്കുമരുന്ന് അടിമകളാകാമെന്ന് പ്രദേശവാസികൾ പറയുന്നു.

കാറിന്‍റെ കവർ നശിപ്പിച്ചതിന് ഈ മാസം ആദ്യം ലുധിയാനയിൽ തെരുവ് നായയെ ഒരാൾ അടിച്ച് കൊന്നിരുന്നു.
മറ്റൊരു സംഭവത്തിൽ, നായ്കുട്ടിയെ മദ്യം കുടിപ്പിച്ച് വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ രാജസ്ഥാൻ സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags:    
News Summary - 6 Puppies Brutally Murdered In Mayur Vihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.