അഗർത്തലയിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ആറ് റോഹിങ്ക്യൻ അഭയാർഥികളെ അറസ്റ്റു ചെയ്തു

അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന കുഞ്ഞുങ്ങളുൾപ്പെടെ ആറ് റോഹിങ്ക്യൻ അഭയാർഥികളെ അഗർത്തലയിൽ പൊലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് സഫികുൽ ഇസ്ലാം (55), മുഹമ്മദ് അബ്ദുൾ കയർ (23), സെൻവാര ബീഗം (19), ഇവരുടെ ഒരു വയസുള്ള കുഞ്ഞ്, നൂർ കയേദ (19), 16 മാസം പ്രായമുള്ള കുട്ടി എന്നിവരെയാണ് അഗർത്തല റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടർ നിയമനടപടികൾക്കായി ഇവർക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ജ്യോതിഷ്മാൻ ദാസ് ചൗധരി പറഞ്ഞു. ചോദ്യം ചെയ്യലിൽ, ഇവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ കുട്ടുപലോംഗ് റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ നിന്നുള്ളവരാണെന്ന് വെളിപ്പെടുത്തി.

അതേസമയം, നൂർ കയേദ ചിറ്റഗോംങിൽ നിന്നുള്ളതാണ്. ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 15 റോഹിങ്ക്യൻ അഭയാർഥികളെ ഒരാഴ്ച മുമ്പ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ത്രിപുര ബംഗ്ലാദേശുമായി 856 കിലോമീറ്ററാണ് അതിർത്തി പങ്കിടുന്നത്. സെപാഹിജാല ജില്ല ഇന്ത്യ-ബംഗ്ലാ അതിർത്തിയുടെ വലിയൊരു ഭാഗം പങ്കിടുന്നുണ്ട്.

Tags:    
News Summary - 6 Rohingya refugees, including 2 infants detained in Agartala; case filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.