ബലാത്സം​ഗശ്രമം പരാജയപ്പെട്ടതിന്റെ അമർഷം; ആറ് വയസുകാരിയുടെ തലയടിച്ച് തകർത്തു; വെള്ളത്തിൽ മുക്കിക്കൊന്നു

ലഖ്നോ: ബലാത്സം​ഗ ശ്രമം പരാജയപ്പെട്ടതിന്റെ അമർഷത്തിൽ ആറ് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി വാച്ച്മാൻ. ഉത്തർപ്രദേശിലെ ആ​ഗ്ര ജില്ലയിലെ എത്മദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ വാച്ച്മാനായ രാജ്‌വീർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അലഞ്ഞുതിരിയുന്ന കന്നുകാലികളിൽ നിന്ന് സ്വകാര്യ കൃഷി ഭൂമിയിലെ വിളകൾ സംരക്ഷിക്കുകയാണ് പ്രതിയുടെ തൊഴിൽ. പ്രതിയായ രാജ്‌വീർ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ഇയാൾ കല്ലുകൊണ്ട് കുട്ടിയുടെ തലയിലടിച്ച ശേഷം വാട്ടർ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഡിസംബർ 30നാണ് പ്രദേശത്തെ പാടത്തുനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ​കണ്ടെത്തുന്നത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരംപൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലയ്ക്കു ശേഷം ​ഗ്രാമത്തിൽ തന്നെ പ്രതി തങ്ങിയിരുന്നു. പെൺകുട്ടിയെ കണ്ടെത്താൻ ഗ്രാമവാസികളെ സഹായിക്കുന്നതായി ഇയാൾ അഭിനയിച്ചിരുന്നുവെന്നും പെൺകുട്ടിക്കൊപ്പം അവസാനമായി കണ്ടത് ഇയാളെയാണെന്ന് നാട്ടുകാർക്ക് മനസിലായതോടെ അവർ പ്രതിയെ തടഞ്ഞുവക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലിൽ താൻ പെൺകുട്ടിയെ വയലിൽ വച്ച് പിടികൂടി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി രാജ്‌വീർ സിങ് സമ്മതിച്ചു. എന്നാൽ അവൾ ഒച്ചവച്ച് പ്രതിയുടെ ലൈം​ഗികാതിക്രമ ശ്രമം പരാജയപ്പെടുത്തിയെന്നും ഇതോടെ അയാൾ അവളെ വയലിലെ വാട്ടർ ടാങ്കിൽ മുക്കുകയും കല്ലെടുത്ത് തലയിൽ ശക്തിയായി അടിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

‌‌സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - 6 year old killed for refusing rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.