ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുന്ന 29ന് നടത്തുന്ന 'സൻസദ് ചലോ' മാർച്ചിൽ 60 ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ. റോഡ് മാർഗം പാർലമെന്റിലേക്ക് കർഷകരുടെ ട്രാക്ടറുകൾ മാർച്ച് നടത്തുമെന്നും വാഹന ഗതാഗതം തടസപ്പെടുത്തില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കേന്ദ്ര സർക്കാറുമായുള്ള സംഭാഷണമാണ് മാർച്ച് കൊണ്ട് ലക്ഷ്യമിടുന്നത്. കർഷകർ നേരിട്ട് പാർലമെന്റിലേക്ക് പോകും. ചുരുങ്ങിയ താങ്ങുവില സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ പ്രതികരണത്തിനായി കർഷകർ കാത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 750 കർഷകർ മരിച്ചെന്നും അതിന്റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും ടികായത്ത് ചൂണ്ടിക്കാട്ടി.
വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റ് പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിറകോട്ടുപോകേണ്ടെന്നാണ് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുള്ളത്. 24ന് ഉത്തരേന്ത്യൻ നേതാവായിരുന്ന ഛോട്ടുറാമിന്റെ ജന്മവാർഷികം 'കിസാൻ മസ്ദൂർ സംഘർഷ് ദിവസ്' ആയി ആചരിക്കും. 26ന് അതിർത്തിയിലെ സമരവാർഷികവും വിജയിപ്പിക്കാനും കിസാൻ മോർച്ച യോഗം തീരുമാനിച്ചിരുന്നു. കൂടാതെ, കേന്ദ്ര സർക്കാറിന് മുന്നിൽ ആറ് ആവശ്യങ്ങൾ കർഷകർ ഉന്നയിക്കുകയും ചെയ്തിരുന്നു.
കർഷകർ ഉന്നയിച്ച ആറ് ആവശ്യങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.