ചെന്നൈയിൽ അടിമജോലി ചെയ്​തിരുന്ന 61 വടക്കേന്ത്യൻ തൊഴിലാളികളെ മോചിപ്പിച്ചു

ചെന്നൈ: സ്വകാര്യ ആഭരണ നിർമാണ യൂനിറ്റുകളിൽ അടിമജോലിക്ക്​ നിയോഗിക്കപ്പെട്ടിരുന്ന 61 വടക്കേന്ത്യൻ തൊഴിലാളിക ളെ ചെന്നൈ പൊലീസ്​ മോചിപ്പിച്ചു. പ്രായപൂർത്തിയാകാത്ത 52 ആൺകുട്ടികളും ഉൾപ്പെടും.

കോണ്ടിത്തോപ്പ്​ വാൾടാക്​സ്​ റോഡിലെ അഞ്ച്​ ജ്വല്ലറി യൂനിറ്റുകളിൽ ആറു വർഷമായി ജോലി ചെയ്​തിരുന്ന പശ്ചിമബംഗാൾ സ്വദേശികളായ 61 പേരും 22 വയസിന്​ താഴെയുള്ളവരാണ്​. ‘ഇൻറർനാഷനൽ ജസ്​റ്റീസ്​ മിഷൻ(​െഎ.ജെ.എം) എന്ന സന്നദ്ധ സംഘടന നൽകിയ വിവരത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി.

രക്ഷിതാക്കൾക്ക്​ കുറഞ്ഞ തുക മുൻകൂർ നൽകിയ യൂനിറ്റുടമകൾ ദിവസവും 14 മണിക്കൂർ വരെ തുടർച്ചയായി കുട്ടികളെ പണിയെടുപ്പിച്ചിരുന്നതായാണ്​ പരാതി.

Tags:    
News Summary - 61 boys freed from Chennai jewellery making unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.