ന്യൂഡൽഹി: ഡൽഹിയിൽ പഷ്തയിൽ 62കാരനായ പുരോഹിതനെ മർദിച്ച് കൊന്നു. സോണി റാം എന്നയാളാണെന്ന് കൊല്ലപ്പെട്ടത്. ആക്രമിച്ച സോനു ഭട്ട് എന്നയാളെ നാട്ടുകാർ കയ്യേറ്റം ചെയ്യുകയും സിവിൽ ലൈനിലെ ട്രോമ സെന്‍ററിലേക്ക് മാറ്റുകയും ചെയ്തു. പഷ്തയിലെ സോണിയ വിഹാറിലാണ് സംഭവം നടന്നത്.
രാവിലെ 5.30ഓടെയാണ് പൊലീസ് വിവരമറിയുന്നത്. അപ്പോഴേക്കും അക്രമിയെ ട്രോമ സെന്‍ററിലേക്കും അവശനിലയിലായ സോണി റാമിനെ അടുത്തുള്ള ജെ.പി.സി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും റാം മരിച്ചിരുന്നു.
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം. നാട്ടുകാരിൽ നിന്ന് മർദനമേറ്റ പ്രതി ആശുപത്രിയിലാണ്. ഇയാൾക്ക് സോണി റാമിനെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.