ചന്ദൗലി (യു.പി): ‘ആേരാടും ഒരു ശത്രുതയും കാട്ടാതെ ജീവിച്ച എെൻറ പൊന്നുമോനെ അവരെന്തിനാ ണ് കൊന്നുകളഞ്ഞത്?’ വാരാണസിയിലെ കബീർ ചൗര ആശുപത്രിയുടെ മോർച്ചറിക്കുമുന്നിൽ മ നസ്സ് വിറങ്ങലിച്ചു നിൽക്കുേമ്പാഴും ആരോെടന്നില്ലാതെ ഈ ചോദ്യം ആവർത്തിച്ചുകൊണ ്ടിരിക്കുകയായിരുന്നു സുൽഫിക്കർ അൻസാരി.
ഞായറാഴ്ച രാവിലെ പ്രഭാതസവാരിക ്കായി വീട്ടിൽനിന്നിറങ്ങിേപ്പായ പ്രിയപുത്രൻ മുഹമ്മദ് ഖാലിദിെൻറ മൃതദേഹത്തിൽ കെ ട്ടിപ്പിടിച്ച് ആ പിതാവ് കണ്ണീർ വാർക്കുന്നത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ഭാവിജീവിതത്തിൽ തങ്ങൾക്ക് തുണയാകേണ്ട മകൻ, 15 വയസ്സിെൻറ ചെറുപ്പത്തിൽ ആൾക്കൂട്ടക്കൊലയുടെ ഇരയായി മരണത്തെ പുൽകിയപ്പോൾ ആകെ തകർന്നുപോയിരിക്കുന്നു സുൽഫിക്കറും ഭാര്യ സയീദുന്നീസയും.‘ജയ് ശ്രീരാം’ വിളിക്കാത്തതിന് അക്രമികൾ തീകൊളുത്തിയ ഖാലിദ് ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
മകൻ മരിച്ച തീരാദുഃഖത്തിനിടയിലും ക്രൂരമായ അവഗണനയുടെ നടുക്കടലിലായിപ്പോയി സുൽഫിക്കർ. ഖാലിദിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് ബനാറസ് സർവകലാശാല ആശുപത്രിയിലായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം സ്വദേശമായ ചന്ദൗലി ജില്ലയിലെ സയ്യാദ്രാജ ടൗണിലേക്ക് കൊണ്ടുപോകാനായി ആംബുലൻസ് വിട്ടുകൊടുക്കാൻ ആദ്യം അധികൃതർ തയാറായില്ല. തുടർന്ന് മിനിലോറിയിൽ മൃതദേഹം കൊണ്ടുപോവാൻ തീരുമാനിച്ചു.
മിനിലോറിയിൽ മൃതദേഹവുമായി അൽപദൂരം നീങ്ങിയതോടെ പ്രതിഷേധം കനത്തു. ഇതേത്തുടർന്ന് പിന്നീട് ആംബുലൻസ് വിട്ടുനൽകാൻ അധികൃതർ തയാറാവുകയായിരുന്നു. ആശുപത്രിയിൽ മകന് മതിയായ ചികിത്സ ലഭ്യമായില്ലെന്നും സുൽഫിക്കർ ആേരാപിച്ചു.പ്രഭാതസവാരിക്കിടെ, നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ഖാലിദിനെ ‘ജയ് ശ്രീരാം’ വിളിക്കാത്തതിന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ് ഗുരുതരനിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഖാലിദും പിതാവും നൽകിയ മൊഴികളിൽ ‘ജയ് ശ്രീരാം’ വിളിക്കാത്തതിന് തീകൊളുത്തിയെന്നാണ് പറയുന്നത്. എന്നാൽ, മൊഴി പൊലീസ് നിഷേധിക്കുകയാണ്. ഖാലിദ് മൂന്നുതവണ മൊഴി മാറ്റിപ്പറഞ്ഞതായി പൊലീസ് സൂപ്രണ്ട് സന്തോഷ്കുമാർ സിങ് പറഞ്ഞു. അന്വേഷണത്തിെൻറ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും എസ്.പി കൂട്ടിച്ചേർത്തു. സംഭവത്തിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.