ബീഹാറിലെ മന്ത്രിമാരിൽ 75 ശതമാനവും ക്രിമിനൽ കേസ് നേരിടുന്നവരെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ബീഹാർ മന്ത്രിസഭയിൽ 75 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസ് പ്രതികളെന്ന് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജ്വസി യാദവ് എന്നിവരും ക്രിമനൽ കേസുകൾ നേരിടുന്നവരിൽ ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും ബീഹാർ ഇലക്ഷൻ വാച്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

മന്ത്രിസഭയിൽ 23പേർ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ടെന്നും അവരിൽ 17മന്ത്രിമാർ ഗുരുതരമായ ക്രിമിനൽകുറ്റങ്ങൾ നേരിടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 32 മന്ത്രിമാരിൽ 27പേരും കോടീശ്വൻമാരാണ്. മന്ത്രിമാരുടെ ശരാശരി ആസ്തി 5.82കോടി രൂപയാണ്. 24.45 കോടി ആസ്തിയുള്ള മധുബനി നിയോജക മണ്ഡലത്തിൽ നിന്നുള്ള സമീർ കുമാർ മഹാസേട്ട് ആണ് മന്ത്രിസഭയിൽ ഏറ്റവും സമ്പന്നനായ മന്ത്രി. ചെനാരി മണ്ഡലത്തിൽ നിന്നുള്ള മുരാരി പ്രസാദ് ഗൗതം എന്ന മന്ത്രിക്കാണ് ഏറ്റവും കുറവ് ആസ്തിയുള്ളത്. 17.66ലക്ഷം രൂപയാണ് പ്രസാദ് ഗൗതമിന്‍റെ ആസ്തി.

റിപ്പോർട്ടികൾ പ്രകാരം മന്ത്രിസഭയിൽ 17 പേർ 30 മുതൽ 50 വരെ പ്രായമുള്ളവരാണ്. 15 പേരുടെ പ്രായം 51മുതൽ 75 വരെയാണ്. എട്ട്പേരുടെ വിദ്യാഭ്യാസ യോഗ്യത എട്ടു മുതൽ 12ാം ക്ലാസ് വരെയാണ്. 24പേർ ബിരുദമോ അതിനുമുകളിലോ വിദ്യഭ്യാസം നേടിയിട്ടുണ്ട്. മന്ത്രിസഭയിൽ മൂന്ന് വനിത മന്ത്രിമാരുണ്ട്.

ചൊവ്വാഴ്ചയാണ് 31പുതിയമന്ത്രിമാരെ ഉൾപ്പെടുത്തി ബീഹാർ മന്ത്രി സഭ വിപുലീകരിച്ചത്. നിതീഷ് കുമാറും തേജസ്വി യാദവും ആഗസ്റ്റ് 10നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭയിൽ 11 പേർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിൽ നിന്നും 16 പേർ ആർ.ജെ.ഡിയിൽ നിന്നുള്ളവരുമാണ്. അതോടൊപ്പം കോൺഗ്രസിൽ നിന്നും മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിൽ നിന്നും രണ്ടുപേർ വീതവുമുണ്ട്. മന്ത്രിസഭാഗംങ്ങളിൽ ഒരാൾ സ്വതന്ത്രനാണ്.

Tags:    
News Summary - 72% Of Bihar Ministers Face Criminal Cases: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.