യു.പിയിലെ 75 ശതമാനം വിചാരണ തടവുകാരും പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗക്കാർ

ന്യൂഡൽഹി: 2021ൽ യു.പി ജയിലുകളിൽ വിചാരണ തടവുകാരായ 75 ശതമാനം പേരും പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര പാർലമെന്റിനെ അറിയിച്ചു.

2021ലെ 90,606 വിചാരണത്തടവുകാരിൽ 21,942 പേർ പട്ടികജാതിക്കാരും 4,657 പേർ പട്ടികവർഗ്ഗക്കാരും 41,678 പേർ ഒ.ബി.സി വിഭാഗക്കാരുമാണെന്ന് മന്ത്രി വ്യക്തമാക്കി. ലോക്സഭയിൽ ബി.എസ്.പി എം.പി ശ്യാം സിംഗ് യാദവിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

2021ലെ കണക്കുകൾ പ്രകാരം 1,410 കുറ്റവാളികൾ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും പിഴ അടക്കാത്തതിനാൽ രാജ്യത്തുടനീളമുള്ള ജയിലുകളിൽ കഴിയുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

Tags:    
News Summary - 75 percent of undertrial prisoners in UP belong to Scheduled Castes, Scheduled Tribes and OBCs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.