ന്യൂഡൽഹി: സൈന്യത്തിെൻറ ആയുധശേഷി മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ 9,34,752 കോടി (130 ബില്യൺ അമേരിക്കൻ ഡോളർ )ചെലവഴിക്കാനൊരുങ്ങുന്നു. അടുത്ത അഞ്ചു മുതൽ ഏഴു വർഷത്തിനുള്ളിൽ സ ൈന്യത്തിെൻറ പക്കലുള്ള ആയുധങ്ങൾ ആധുനികവത്കരിക്കാനും ശത്രുരാജ്യങ്ങളോട് എതിരിടാനുള്ള ശേഷി വർധിപ്പിക്കാനുമാണ് പദ്ധതിയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
മിസൈലുകൾ, യുദ്ധവിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ, ഡ്രോണുകൾ, റഡാർപോലുള്ള നിരീക്ഷണ ഉപകരണങ്ങൾ എന്നിവയാണ് ഈ തുകയുപയോഗിച്ച് പുതിയതായി വാങ്ങുകയും ആധുനികവത്കരിക്കുകയും ചെയ്യുക. നിർമിത ബുദ്ധിയുപയോഗിച്ചുള്ള ആയുധങ്ങൾക്കായിരിക്കും ഇവയിൽ മുൻഗണന.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിനനുസൃതമായാണ് ഇന്ത്യ അതിെൻറ പ്രതിരോധ ബജറ്റ് രൂപപ്പെടുത്തുന്നത്. അതേസമയം, അയൽരാജ്യമായ ചൈന സമീപകാലത്തായി ആയുധശേഷി വർധിപ്പിക്കാൻ കൂടുതൽ തുക വകയിരുത്തിവരുകയാണ്.
ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾക്ക് മൊത്തത്തിലാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.