അഗർതല: ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഹിന്ദു ജാഗരൺ മഞ്ച ത്രിപുരയിലെ ആദിവാസി കുടുംബങ്ങളിലെ 98 പേരെ ക്രിസ്തുമതത്തിൽനിന്ന് വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് സി.പി.എം ആരോപിച്ചു. ബിഹാർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ തേയിലത്തോട്ട തൊഴിലാളികളെയാണ് മതംമാറ്റിയത്. ഇവർ ത്രിപുരയിലെ ഉൻകോട്ടി ജില്ലയിലാണ് താമസിക്കുന്നത്. 23 ആദിവാസി കുടുംബങ്ങളിലുള്ളവരെ 2010ൽ തേയിലത്തോട്ടം പൂട്ടിയതോെട പ്രലോഭിപ്പിച്ചാണ് ക്രിസ്തുമതത്തിലേക്ക് മാറ്റിയതെന്ന് ഹിന്ദു ജാഗരൺ മഞ്ച നേരത്തെ ആരോപിച്ചിരുന്നു.
എന്നാൽ, ഇൗ കുടുംബങ്ങളെ സി.പി.എമ്മിെൻറ ആദിവാസി സംഘടനയായ ഉപ്ജാതി ഗണമുക്തി പരിഷത്ത് പ്രസിഡൻറ് ജിതേൻ ചൗധരി സന്ദർശിച്ചിരുന്നു. ഇദ്ദേഹമാണ് ഇവരെ ഹിന്ദുമതത്തിലേക്ക് ഭീഷണിപ്പെടുത്തി മാറ്റിയതെന്ന് ആരോപിച്ചത്. ക്രിസ്തുമതത്തിലായിരുന്ന ഇവർ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 20ന് കൈലാശഹർ ജില്ലയിൽ നടന്ന മതപരിവർത്തനത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും സജീവമായി പെങ്കടുത്തുവെന്ന് ചൗധരി കൂട്ടിച്ചേർത്തു. എന്നാൽ, ഇവർ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും വീട്ടിലേക്കുള്ള ‘ഘർവാപസി’യാണിതെന്നും ഹിന്ദു ജാഗരൺ മഞ്ച് സംസ്ഥാന പ്രസിഡൻറ് ഉത്തം ഡേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.