ന്യൂഡൽഹി: A 12-year-old girl and three women were murdered in Narodgam, Gujarat. Who burned the 11 Lims? The trial court acquitted all 67 accused, leaving this question open. leftപ്രോസിക്യൂഷന്റെ ഒത്തുകളിയാണ് മറയില്ലാതെ പുറത്തുവന്നത്. എന്നാൽ, രാജ്യത്തെ നടുക്കിയ കേസിൽ 21 വർഷത്തിനു ശേഷം വന്ന കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമോ?
ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ളവർ പ്രതികൾക്ക് അനുകൂലമായി സാക്ഷിമൊഴി നൽകിയ കേസിലെ വിധിയിൽ ബി.ജെ.പി മറയില്ലാതെ ആഹ്ലാദം പ്രകടിപ്പിക്കുന്നു. പ്രതി മായാ കോട്നാനിയെ രാഷ്ട്രീയത്തിൽ തിരിച്ചുകൊണ്ടുവരാനും രാജ്യസഭാംഗമാക്കാനും വരെ ആലോചനകൾ നടക്കുന്നു. ഇതിനിടയിൽ സംസ്ഥാന സർക്കാറിന്റെ വിമുഖത പ്രകടം. ചുട്ടെരിക്കപ്പെട്ട 11 പേരുടെ കുടുംബം മേൽകോടതിയെ സമീപിക്കേണ്ടി വരുമെന്നതാണ് സ്ഥിതി. ആ കുടുംബങ്ങൾ അതിനുള്ള തയാറെടുപ്പിലാണ്. നരോദഗാമിലെ കൊടുംക്രൂരതയിൽ ബി.ജെ.പിയുടെയും വി.എച്ച്.പിയുടെയും പങ്ക് നാനാവതി കമീഷൻ വ്യക്തമായി സൂചിപ്പിച്ചിരുന്നു.
അതേസമയം, പ്രതികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താനാണോ, അവരെ നിയമവലക്ക് പുറത്തു കടത്താനാണോ പ്രോസിക്യൂഷൻ 21 വർഷമായി പണിയെടുത്തത് എന്ന ചോദ്യമുയരുന്നു. ഈ കേസ് വിശദാന്വേഷണത്തിന് വിട്ടത് സുപ്രീംകോടതിയാണ്. പരമോന്നത നീതിപീഠം നിയോഗിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ഫലത്തിൽ സുപ്രീംകോടതിയുടെയും അന്വേഷണസംഘത്തിന്റെയും കണ്ടെത്തലുകൾ വിചാരണ നടപടികൾക്കൊടുവിൽ ആവിയായി. ബി.ജെ.പി പ്രസിഡന്റായിരിക്കെ ഈ കേസിൽ സാക്ഷിയാകാൻ അമിത്ഷാ തയാറായത് ശ്രദ്ധേയം. പ്രതിയായ മായാ കോട്നാനി 2017ൽ മാത്രം നടത്തിയ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് വിചാരണ കോടതി അദ്ദേഹമടക്കം 14 പേരെ സാക്ഷിയാക്കിയത്. സംഭവം നടന്ന ദിവസം മായാ കോട്നാനിയെ നിയമസഭയിലും സിവിൽ ആശുപത്രിയിലും താൻ കണ്ടിരുന്നുവെന്നാണ് അമിത്ഷാ നൽകിയ നിർണായക മൊഴി. പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയതാകട്ടെ, മായാ കോട്നാനി സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ്.
കേസ് വിചാരണ നീണ്ടുപോയതിനിടയിൽ, നാലു മാസത്തിനകം വിധി പറയണമെന്ന് 2017 ആഗസ്റ്റിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ആ നിർദേശം വിചാരണ കോടതിയിൽ പാലിക്കപ്പെട്ടില്ല. അഞ്ചു വർഷത്തിനു ശേഷമാണ് ഇപ്പോഴത്തെ വിധി. 21 വർഷത്തിനിടയിൽ മാറിമാറി വന്ന ആറു ജഡ്ജിമാരാണ് കേസ് കേട്ടത്. അതും വിചാരണ നടപടിയുടെ തുടർച്ചയെ ബാധിച്ചു. അതിനെല്ലാമൊടുവിൽ ഉണ്ടായ വിധിയാകട്ടെ, സ്വാഭാവിക നീതി ദൂരെയെറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.