ബംഗളുരു: ഭർത്താവ് ചോക്ലേറ്റ് കൊണ്ടു വരാത്തതിനെ തുടർന്ന് 25കാരിയായ ഭാര്യ ജീവനൊടുക്കി. ഹെന്നൂർ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിയവെച്ച ശേഷമാണ് യുവതി തുങ്ങി മരിച്ചത്. സലൂണിൽ ജോലിക്കാരനായ ഗൗതമും ഭാര്യ നന്ദിനിയും കോളജ് കാലഘട്ടം മുതൽ അറിയുന്നവരാണ്. ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ജോലി കഴിഞ്ഞ് വരുമ്പോൾ ചോക്ലേറ്റ് കൊണ്ട് വരാൻ നന്ദിനി ആവശ്യപ്പെടുകയും ചെയ്തു. കൊണ്ടുവരാമെന്ന് ഉറപ്പ് നൽകി വീട്ടിൽ നിന്ന് പോയ ഗൗതം പിന്നീട് നന്ദിനിയുടെ ഫോൺ കാളുകൾ എടുത്തില്ലെന്നും പൊലീസ് പറയുന്നു.
11:45ഓടെ നന്ദിനി ഭർത്താവിന് വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു. താൻ പോവുകയാണെന്നും നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നന്നായി നോക്കണമെന്നുമായിരുന്നു സന്ദേശം. സന്ദേശം കണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ് കാണുന്നത്.
സംഭവത്തിൽ നന്ദിനിയുടെ രക്ഷിതാക്കൾ ഗൗതമിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഹെന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.